യുവതി പ്രവേശനത്തെ അനുകൂലിക്കുന്നില്ല, ഇതിനാണ് വനിതാ മതിൽ എങ്കിൽ പിൻമാറുമെന്ന് സിപി സുഗതൻ

  • 18
    Shares

വനിതാ മതിൽ ശബരിമല യുവതി പ്രവേശനത്തിന് വേണ്ടിയാണെങ്കിൽ പിൻമാറുമെന്ന് ഹിന്ദു പാർലമെന്ററി ജനറൽ സെക്രട്ടറി സി പി സുഗതൻ. മതിൽ യുവതി പ്രവേശനത്തിന് വേണ്ടിയല്ലെന്നാണ് കരുതുന്നത്. യുവതി പ്രവേശനത്തെ അനുകൂലിക്കുന്നില്ല. സുപ്രീം കോടതിയിൽ അന്തിമ തീരുമാനമാകും വരെ യുവതി പ്രവേശനം പാടില്ലെന്നാണ് കരുതുന്നതെന്നും ഇയാൾ പറഞ്ഞു.

വനിതാ മതിൽ സംഘടാക സമിതി ജോയിന്റ് കൺവീനാറാണ് സി പി സുഗതൻ. ഹിന്ദു തീവ്രവാദ പ്രസ്താവനകളുമായി നേരത്തെ വിവാദം സൃഷ്ടിച്ചയാളാണ് സി പി സുഗതൻ. ഇത്തരമൊരാളെ നവോത്ഥാന പരിപാടിയുടെ നേതൃസ്ഥാനത്ത് അവരോധിച്ചതിൽ സർക്കാരിനെതിരെയും വിമർശനങ്ങൾ ഉയർന്നിരുന്നു

ഹാദിയയുടെ അച്ഛൻ താനായിരുന്നുവെങ്കിൽ അവളുടെ തട്ടം വലിച്ചുകീറി ഉടലും തലയും രണ്ടാക്കി ജയിലിൽ പോകുമായിരുന്നുവെന്ന് സി പി സുഗതൻ മുമ്പ് പറഞ്ഞത് സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾ വിളിച്ചുവരുത്തിയിരുന്നു. ജനുവരി 1നാണ് കാസർകോട് മുതൽ തിരുവനന്തപുരം വരെ വനിതാ മതിൽ സംഘടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

 


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *