വനിതാ മതിലിൽ ആരെയും നിർബന്ധിപ്പിച്ച് പങ്കെടുപ്പിക്കില്ല, ലിംഗ വിവേചനം അവസാനിപ്പിക്കേണ്ടതുണ്ടെന്നും സർക്കാർ ഹൈക്കോടതിയിൽ

  • 10
    Shares

ജനുവരി 1ലെ വനിതാ മതിലിൽ ആരെയും നിർബന്ധിപ്പിച്ച് പങ്കെടുപ്പിക്കില്ലെന്ന് സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകി. വനിതാ മതിലിൽ പങ്കെടുക്കാത്ത സർക്കാർ ജീവനക്കാർക്കെതിരെ ഒരു രീതിയിലും ശിക്ഷാ നടപടികൾ സ്വീകരിക്കില്ലെന്നും സർക്കാർ അറിയിച്ചു.

വനിതാ മതിൽ രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാണെന്ന് ആരോപിച്ച് ഹൈക്കോടതിയുടെ പരിഗണനയിൽ നിരവധി ഹർജികൾ എത്തിയിരുന്നു. ഇതിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി ആവശ്യപ്പെടുകയായിരുന്നു.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്ന പരിപാടിയുടെ ഭാഗമാണ് വനിതാ മതിൽ. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി 50 കോടി രൂപ സർക്കാർ ബജറ്റിൽ നീക്കി വെച്ചിട്ടുണ്ട്. സാമ്പത്തിക വർഷം അവസാനിക്കാറായ സാഹചര്യത്തിൽ ഇത്തരം പ്രചാരണങ്ങൾക്കായി നീക്കിവെച്ചിരിക്കുന്ന പണം ഉപയോഗിക്കേണ്ടതുണ്ടെന്നും സർക്കാർ പറയുന്നു

സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത നയമാണ്. ലിംഗ വിവേചനം അവസാനിപ്പിക്കേണ്ടതുണ്ട്. സർക്കാർ ജീവനക്കാരുടെ പങ്കാളിത്തം അഭ്യർഥിക്കുക മാത്രമാണ് സർക്കാർ ചെയ്തിട്ടുള്ളതെന്നും സത്യവാങ്മൂലത്തിൽ പറയുന്നുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *