കാനം ഇപ്പോഴും സിപിഐയിൽ ആണെന്ന ധാരണ തനിക്കുണ്ടെന്ന് വിഎസ്; വനിതാ മതിലിന് എതിരാണെന്ന ധാരണ തെറ്റാണ്

  • 11
    Shares

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടിയുമായി വി എസ് അച്യൂതാനന്ദൻ. കാനം ഇപ്പോഴും സിപിഐയിൽ ആണെന്ന ധാരണ തനിക്കുണ്ടെന്ന് വി എസ് പറഞ്ഞു. താൻ വനിതാ മതിലിന് എതിരാണെന്ന ധാരണ തെറ്റാണ്. തന്റെ പ്രസ്താവന വനിതാ മതിലിന് എതിരാണെന്ന് കാനം തെറ്റിദ്ധരിച്ചതാണ്

വർഗസമരത്തെ കുറിച്ചും വിപ്ലവ പരിപാടിയെ കുറിച്ചുമൊക്കെ പറഞ്ഞത് വനിതാ മതിലിനെ കുറിച്ചാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചതാകാം. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെയും സ്ത്രീ സമത്വത്തെയുമൊക്കെ ശക്തമായി പിന്തുണക്കുന്ന കാര്യത്തിൽ അദ്ദേഹം അൽപ്പം പിന്നിലായി പോയത് മനസ്സിൽ മതിൽ എന്ന ആശയം ശക്തമായി ഉണ്ടായിരുന്നതിനാലാകാം.

തന്റെ പ്രസംഗങ്ങൾ വനിതാ മതിലിന് എതിരാണെന്ന ധാരണ അദ്ദേഹത്തിനുണ്ടായിട്ടുണ്ടെങ്കിൽ അത് പിശകാണ്. വർഗീയ ഫാസിസ്റ്റുകളുടെയും സവർണ മാടമ്പിമാരുടെയും പുരുഷാധിപത്യ ചവിട്ടടിയിൽ നിൽക്കേണ്ടവരല്ല സ്ത്രീകൾ എന്ന് സമൂഹത്ത ബോധ്യപ്പെടുത്താനാണ് വനിതാ മതിൽ തീർക്കുന്നതെന്നും വി എസ് പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *