ചരിത്രമെഴുതുന്ന വനിതാ മതിൽ; നാനാതുറകളിൽ നിന്നുമായി ലക്ഷക്കണക്കിന് വനിതകൾ

Loading...
  • 45
    Shares

നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനായി സർക്കാർ സഹകരണത്തോടെ നടക്കുന്ന വനിതാ മതിൽ ചരിത്രമെഴുതുന്നു. കേരള സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നും ലക്ഷക്കണക്കിന് വനിതകളാണ് മതിലിൽ അണിനിരന്നത്. കാസർകോട് മുതൽ തിരുവനന്തപുരത്തെ വെള്ളയമ്പലം വരെ 620 കിലോമീറ്ററിൽ അമ്പത് ലക്ഷത്തോളം വനിതകളാണ് മതിലിന്റെ ഭാഗമായത്.

കാസർകോട് മന്ത്രി കെ കെ ശൈലജ ആദ്യ കണ്ണിയായപ്പോൾ വെള്ളയമ്പലത്ത് സിപിഎം പോളീറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് അവസാന കണ്ണിയായി മാറി. സാംസ്‌കാരിക സാമൂഹിക രംഗത്തെ നിരവധി വനിതകളും മതിലിന് ഐക്യദാർഢ്യവുമായി അണിനിരന്നു.

തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ, വി എസ് അച്യുതാനന്ദൻ, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക്, കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രൻ എന്നിവർ വേദിയിലെത്തി.

കാസർകോട് 44 കിലോമീറ്ററാണ് മതിലിന്റെ നീളം. തതിരുവനന്തപുരത്ത് 44 കിലോമീറ്ററും കോഴിക്കോട് ജില്ലയിൽ 76 കിലോമീറ്ററും മതിൽ നീളും. കാസർകോട് ഒരു ലക്ഷം പേരും കോഴിക്കോട് മൂന്ന് ലക്ഷത്തിലധികം വനിതകളും മതിലിന്റെ ഭാഗമാകും. എറണാകുളം ജില്ലയിലും മൂന്ന് ലക്ഷത്തിലധികം പേർ മതിലിന്റെ ഭാഗമായി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *