പെൺകരുത്തിന്റെ പ്രതീകമായി ഇന്ന് സംസ്ഥാനത്ത് വനിതാ മതിൽ; കാസര്‍കോട് മുതൽ തിരുവനന്തപുരം വരെ വൈകിട്ട് 4 മണിക്ക്

  • 8
    Shares

പുതുവത്സര ദിനമായ ഇന്ന് ചരിത്രനീക്കമായി സംസ്ഥാനത്ത് വനിതാ മതിൽ ഉയരും. നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ പിന്തുണയോടെ സർക്കാർ നേതൃത്വത്തിലാണ് വനിതാ മതിൽ തീർക്കുന്നത്. കാസർകോട് മുതൽ തിരുവനന്തപുരം വരെയാണ് വനിതാ മതിൽ.

ശബരിമല വിധിക്ക് ശേഷം സംസ്ഥാനത്ത് സംഘപരിവാർ ക്രിമിനലുകൾ നടത്തിയ അക്രമങ്ങളും മറ്റ് സംഘടനകൾ നടത്തിയ വിമർശനങ്ങൾക്കും വനിതാ മതിലിലൂടെ മറുപടി നൽകാനാണ് സർക്കാർ ശ്രമിക്കുന്നത്. എസ് എൻ ഡി പി, കെ പി എം എസ് അടക്കം നൂറിലേറെ സാമുദായിക സംഘടനകളുടെ പിന്തുണയോടെയാണ് വനിതാ മതിൽ. സിപിഎമ്മിനാകും ഏകോപനം.

കാസർകോട് ടൗൺ സ്‌ക്വയറിൽ ആദ്യ കണ്ണിയായി മമന്ത്രി കെ കെ ശൈലജ വരുമ്പോൾ തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി പ്രതിമക്ക് സമീപം സിപിഎം പിബി അംഗം വൃന്ദ കാരാട്ട് അവസാന കണ്ണിയാകും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *