വനിതാ മതിലിന് ആദ്യം പിന്തുണ നൽകി, മണിക്കൂറുകൾക്കുള്ളിൽ തിരുത്തി പറഞ്ഞ് മഞ്ജു വാര്യർ

  • 20
    Shares

നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ സഹകരണത്തോടെ സർക്കാർ നടത്തുന്ന വനിതാ മതിൽ പരിപാടിക്ക് പിന്തുണ നൽകി മണിക്കൂറുകൾക്കുള്ളിൽ തന്നെ പിൻവലിച്ച് നടി മഞ്ജു വാര്യർ. ആദ്യം പിന്തുണ നൽകിയും പിന്നീട് പിൻവലിച്ചും വാർത്തകളിൽ നിറഞ്ഞുനിൽക്കാനും മഞ്ജുവാര്യർക്ക് സാധിച്ചു.

വനിതാ മതിലിൽ രാഷ്ട്രീയ നിറമുണ്ടെന്ന് പറഞ്ഞാണ് മഞ്ജു വാര്യർ പിൻമാറ്റം അറിയിച്ചത്. ഫേസ്ബുക്ക് വഴിയാണ് പിൻമാറ്റം അറിയിച്ചത്. നേരത്തെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ കൂടി തന്നെയായിരുന്നു പിന്തുണ അറിയിച്ചതും. നവോത്ഥാന മൂല്യയങ്ങൾ സംരക്ഷിക്കണം, സ്ത്രീ പുരുഷ സമത്വം അനിവാര്യം, ഞാൻ വനിതാ മതിലിനൊപ്പം എന്നായിരുന്നു ആദ്യത്തെ സന്ദേശം. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ നടി ഇത് തിരുത്തി പറയുകയും ചെയ്തു

പിന്തുണ പിൻവലിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ്

സംസ്ഥാനസർക്കാരുകളുടെ ഒട്ടേറെ പരിപാടികളോട് എല്ലാക്കാലവും ഞാൻ സഹകരിച്ചിട്ടുണ്ട്. ഭാവിയിലും സഹകരിക്കും. സ്ത്രീകൾക്കുവേണ്ടിയുള്ള ഒരു സർക്കാർ ദൗത്യം എന്ന ധാരണയിലാണ് വനിതാമതിൽ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേർന്നത് ഞാൻ അറിഞ്ഞിരുന്നില്ല. അത് എന്റെ അറിവില്ലായ്മ കൊണ്ടുണ്ടായതാണ്. വൈകാരികമായ പല വിഷയങ്ങളുമായി വനിതാമതിൽ എന്ന പരിപാടി കൂട്ടിവായിക്കപ്പെടുന്നു എന്നതിനെക്കുറിച്ചും ഞാൻ ബോധവതിയായിരുന്നില്ല. അതും എന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്. ഒന്നിന്റെ പേരിലും ആരും വിഘടിച്ചുനിൽക്കരുത് എന്ന് കരുതുന്നയാളാണ് ഞാൻ. പ്രളയകാലത്ത് ലോകത്തിന് മുഴുവൻ മാതൃകയാകുന്ന തരത്തിൽ ജാതിയും മതവും രാഷ്ട്രീയവും മറന്ന് നമുക്കിടയിലുണ്ടായ കൂട്ടായ്മ എന്നും നിലനില്ക്കണമെന്നും ആഗ്രഹിക്കുന്നു. പാർട്ടികളുടെ കൊടികളുടെ നിറത്താൽ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം എനിക്കില്ല. കലയാണ് എന്റെ രാഷ്ട്രീയം. അതിനപ്പുറം എനിക്കൊന്നുമില്ല. അതുകൊണ്ടുതന്നെ ഏത് പാർട്ടികളുടെ പേരിലായാലും രാഷ്ട്രീയനിറമുള്ള പരിപാടികളിൽനിന്ന് അകന്നുനിൽക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ആ നിലപാടാണ് വനിതാമതിലിന്റെ കാര്യത്തിലുമുള്ളതെന്ന് വ്യക്തമാക്കട്ടെ.

സംസ്ഥാനസര്‍ക്കാരുകളുടെ ഒട്ടേറെ പരിപാടികളോട് എല്ലാക്കാലവും ഞാന്‍ സഹകരിച്ചിട്ടുണ്ട്. ഭാവിയിലും സഹകരിക്കും….

Posted by Manju Warrier on Sunday, 16 December 2018Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *