പ്രതിപക്ഷ നേതാവ് സാമാന്യ മര്യാദയുടെ പരിധി ലംഘിച്ചുവെന്ന് മുഖ്യമന്ത്രി; വനിതാ മതിൽ പൊളിക്കുമെന്ന് പറയുന്നത് കടുത്ത സ്ത്രീവിരുദ്ധതയാണ്

  • 15
    Shares

നവോത്ഥാന സംഘടനകളെ ജാതി സംഘടനകളെന്നും എടുക്കാച്ചരക്കെന്നും വിശേഷിപ്പിച്ചത് ധിക്കാരപരവും അവഹേളനപരവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് സാമാന്യ പരിധി ലംഘിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവോത്ഥാന പൈതൃകമുള്ള പ്രസ്ഥാനങ്ങളെ ജാതി സംഘടനകൾ എന്ന് വിളിച്ച് ആക്ഷേപിക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്തത്

ഈ സംഘടനകളോടും നേതാക്കളോടും കടുത്ത പുച്ഛ മനോഭവമാണ് പ്രതിപക്ഷ നേതാവ് വെച്ചുപുലർത്തുന്നത്. പ്രതിപക്ഷത്തുള്ള മറ്റ് കക്ഷികളും മറ്റ് കോൺഗ്രസ് നേതാക്കൾക്കും ഇതേ മനോഭാവമാണോയെന്ന് വ്യക്തമാക്കണം.

മൗലികാവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണ് സുപ്രീം കോടതി വിധി. കോൺഗ്രസിന്റെ ദേശീയ നേതൃത്വവും ഇത് അംഗീകരിച്ചിട്ടുണ്ട്. എന്നാൽ വനിതാ മതിൽ പൊളിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ഇത് കടുത്ത സ്ത്രീവിരുദ്ധ നിലപാടാണ്. ഒളിച്ചിരിക്കുന്ന പുരുഷ മേധാവിത്വ മനോഘടനയോട് സ്ത്രീകളടക്കമുള്ള പൊതുസമൂഹം പ്രതികരിക്കുമെന്ന് തീർച്ചയാണ്.

മാധ്യമങ്ങൾക്ക് വിലക്കില്ല. സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് മാധ്യമങ്ങൾക്ക് യാതൊരു തടസ്സവുമുണ്ടാകില്ല. മാധ്യമപ്രവർത്തകർക്ക് കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനുള്ള സാഹചര്യമൊരുക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *