ആത്മാഭിമാനുള്ള ആരും വനിതാ മതിലിൽ പങ്കെടുക്കില്ല; ഭീഷണിപ്പെടുത്തുന്നുണ്ടെങ്കിൽ സമീപിക്കാമെന്ന് ചെന്നിത്തല

Loading...
  • 14
    Shares

വനിതാ മതിലിൽ പങ്കെടുക്കാത്തതിന്റെ പേരിൽ ആർക്കെങ്കിലും ഭീഷണിയുണ്ടെങ്കിൽ അത്തരക്കാർക്ക് സമീപിക്കാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വായ്പ നിഷേധിക്കുക, ട്രാൻസ്ഫർ ചെയ്യുക, ജോലി ഇല്ലാതാക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ സംഭവങ്ങളുടെ വിവരങ്ങൾ ശേഖരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. ആത്മാഭിമാനമുള്ള ആരും വനിതാ മതിലിൽ പങ്കെടുക്കില്ല.

ഇത്തരം സംഭവങ്ങളെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. വനിതാ മതിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ പരിപാടിയാണ്. അതിൽ സർക്കാർ ഉദ്യോഗസ്ഥർ പോകേണ്ട ഒരു കാര്യവുമില്ല. സർക്കാരിന്റെ ഭരണയന്ത്രം ഒരു പാർട്ടി പരിപാടിക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നതാണ് കാണുന്നത്. കുട്ടികൾക്ക് വനിതാ മതിലിൽ പങ്കെടുക്കാമെന്ന് പറഞ്ഞ ബാലാവകാശ കമ്മീഷന്റെ രാഷ്ട്രീയം എല്ലാവർക്കും അറിയാവുന്നതാണെന്നും ചെന്നിത്തല പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *