രമേശ് ചെന്നിത്തല ആലപ്പുഴ ജില്ലയിൽ വനിതാ മതിലിന്റെ മുഖ്യ രക്ഷാധികാരി

  • 44
    Shares

ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലിൽ ആലപ്പുഴ ജില്ലയുടെ സംഘാടകസമിതി രക്ഷാധികാരിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തീരുമാനിച്ചു. മന്ത്രി തോമസ് ഐസകിന്റെ നേതൃത്വത്തിൽ ആലപ്പുഴ കലക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

കെ സി വേണുഗോപാൽ വനിതാ മതിൽ രക്ഷാധികാരിയാകും. വനിതാ മതിലിനെ എതിർക്കുന്ന ചെന്നിത്തലയെ പരിപാടിയുടെ സംഘാടക സമിതി രക്ഷാധികാരിയാക്കിയത് കൗതുകമുണർത്തിയിട്ടുണ്ട്. അതേസമയം ഹരിപ്പാട് എംഎൽഎ എന്ന നിലയ്ക്കാണ് ചെന്നിത്തലയെ രക്ഷാധികാരിയാക്കിയതെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. വനിതാ മതിൽ സംഘടിപ്പിക്കാൻ സർക്കാർ ഇറക്കിയ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇന്നാണ് രമേശ് ചെന്നിത്തല കത്ത് നൽകിയത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *