കേരളം വീണ്ടും ഭ്രാന്താലയമാക്കരുത്: നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് കാസർകോട് മുതൽ തിരുവനന്തപുരം വരെ വനിതാ മതിൽ സംഘടിപ്പിക്കും

  • 18
    Shares

ജനുവരി 1ന് കാസർകോട് മുതൽ തിരുവനന്തപുരം വരെ വനിതാ മതിൽ സംഘടിപ്പിക്കാൻ തീരുമാനം. മുഖ്യമന്ത്രി വിളിച്ചു ചേർത്ത നവോത്ഥാന സംഘടനകളുടെ യോഗത്തിലാണ് തീരുമാനമായത്. കേരളം വീണ്ടും ഭ്രാന്താലയമാക്കരുതെന്ന മുദ്രവാക്യമുയർത്തിയാണ് വനിതാ മതിൽ സംഘടിപ്പിക്കുക

എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് വനിതാ മതിൽ സംഘടനത്തിന്റെ ജനറൽ കൗൺസിൽ ചെയർമാൻ. പുന്നല ശ്രീകുമാർ കൺവീനർ. വിദ്യാസാഗർ, വി രാഘവൻ എന്നിവർ വൈസ് ചെയർമാൻമാരും സി ആർ ദേവദാസ്, സി പി സുഗതൻ ഇൻ ശങ്കരൻ എന്നിവർ ജോ. കൺവീനർമാരും കെ സോമപ്രസാദ് ട്രഷററുമാണ്.

യോഗത്തിൽ പങ്കെടുത്ത ഭൂരിഭാഗം സംഘടനാ പ്രതിനിധികളും ശബരിമല വിഷയത്തിൽ സർക്കാർ നിലപാടിനെ പിന്താങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വനിതകൾക്കെതിരെയുള്ള വിവേചനം തുടരുന്ന സാഹചര്യത്തിലാണ് വനിതാ മതിൽ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *