വനിതാ മതിൽ ചരിത്രപ്രധാനമായ സംഭവമായി മാറി; സ്ത്രീകളുടെ കരുത്ത് ബോധ്യപ്പെടുത്തി കൊടുക്കാൻ ശ്രമിച്ചതാണ് മതിലിന്റെ വിജയം

  • 27
    Shares

പുരുഷാധിപത്യത്തിന്റെ കാൽക്കീഴിൽ കഴിയേണ്ടവരല്ല സ്ത്രീകൾ എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ടാണ് ലക്ഷക്കണക്കിന് വനിതകൾ കേരളത്തിൽ അങ്ങോളമിങ്ങോളം മതിലിൽ അണിനിരന്നതെന്ന് വി എസ് അച്യുതാനന്ദൻ. സാമൂഹ്യ വ്യവഹാരങ്ങളിൽ പുരുഷനൊപ്പം സ്ത്രീക്കും തുല്യപ്രധാന്യം നൽകാൻ പുരുഷാധിപത്യ മനോഭാവം ഒരുക്കമല്ല. ഇതിനെതിരായ ചെറുത്തുനിൽപ്പാണ് മതിലായി രൂപപ്പെട്ടത്.

തൊഴിലാളിയും കർഷകനും സ്ത്രീപുരുഷ ഭേദമില്ലാതെ വർഗപരമായി സംഘടിക്കുകയും അവകാശപോരാട്ടങ്ങൾ നടത്തുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. ആ സമര ഐക്യം വിപുലപ്പെടേണ്ടതുണ്ട്. അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന സ്ത്രീകൾക്ക് അവരുടെ കരുത്ത് ബോധ്യപ്പെടുത്തി കൊടുക്കാൻ ഇന്നത്തെ വനിതാ മതിൽ സഹായിച്ചുവെങ്കിൽ അതാണ് മതിലിന്റെ വിജയമെന്നും വി എസ് പറഞ്ഞു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *