ശ്രീജിത്ത് കസ്റ്റഡി മരണം: എസ് ഐ ദീപക്കിനെതിരെ മജിസ്ട്രേറ്റിന്റെ മൊഴി
വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേസിൽ പ്രതിയായ എസ് ഐ ദീപക്കിനെതിരെ മജിസ്ട്രേറ്റിന്റെ മൊഴി. പറവൂർ മജിസ്ട്രേറ്റായിരുന്ന എൻ സ്മിതയാണ് ഹൈക്കോടതി രജിസ്ട്രാർക്ക് മൊഴി നൽകിയത്.
പ്രതിയെ കാണാൻ മജിസ്ട്രേറ്റ് തയ്യാറായില്ലെന്ന് ദീപക് നേരത്തെ മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് മജിസ്ട്രേറ്റിൽ നിന്ന് മൊഴിയെടുത്തത്. എസ് ഐ ദീപക് മുമ്പും പ്രതികളെ മർദിച്ച് കൊണ്ടുവന്നിട്ടുണ്ടെന്ന് മജിസ്ട്രേറ്റ് ഹൈക്കോടതിയെ അറിയിച്ചു.
പ്രതികളെ മർദിച്ച് കൊണ്ടുവരുന്നതിന് എസ് ഐയെ താക്കീത് ചെയ്തിരുന്നു. ശ്രീജിത്തിനെ റിമാൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് എത്തിയപ്പോൾ പ്രതിയെ കാണാതെ സാധിക്കില്ലെന്നാണ് അറിയിച്ചത്. ഈ സമയം ശ്രീജിത്ത് ആശുപത്രിയിലെ വെന്റിലേറ്ററിലായിരുന്നുവെന്നും മജിസ്ട്രേറ്റ് പറഞ്ഞു