വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണം: കൈക്കൂലി വാങ്ങിയ പോലീസ് ഡ്രൈവർ അറസ്റ്റിൽ

Loading...

വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയ കേസിൽ പോലീസ് ഡ്രൈവർ അറസ്റ്റിൽ. പറവൂർ സിഐ ക്രിസ്പിൻ സാമിന്റെ ഡ്രൈവറായിരുന്ന പ്രദീപാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ബന്ധുക്കളിൽ നിന്ന് കൈക്കൂലി വാങ്ങിയതിനാണ് അറസ്റ്റ്

പോലീസ് കസ്റ്റഡിയിൽ മർദനമേറ്റ് അവശനായ ശ്രീജിത്തിനെ ആശുപത്രിയിലെത്തിക്കാൻ പ്രദീപ് 25,000 രൂപ ആവശ്യപ്പെടുകയായിരുന്നു. പ്രദീപ് വഴി ബന്ധുക്കൾ 15,000 രൂപ പോലീസിന് നൽകുകയും ചെയ്തു. എന്നാൽ ശ്രീജിത്ത് മരിച്ചതോടെ പോലീസ് ഈ പണം തിരികെ നൽകുകയുമായിരുന്നു.

എന്നാൽ ശ്രീജിത്തിന്റെ കുടുംബം ഈ വിഷയം പുറത്തുപറയുകയും പ്രദീപിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതിന് പിറ്റേ ദിവസം സ്റ്റേഷനിലെത്തിയ ബന്ധുക്കൾ ശ്രീജിത്ത് വേദന കൊണ്ട് പുളയുന്നതാണ് കണ്ടത്. ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് ബന്ധുക്കൾ ആവശ്യമുന്നയിച്ചതോടെയാണ് 25,000 രൂപ കൈക്കൂലി ചോദിച്ചത്.

 




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *