വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി തള്ളി

  • 9
    Shares

കൊച്ചി: വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കസ്റ്റഡി മരണം അന്വേഷിക്കാൻ തയ്യാറാണെന്ന് സിബിഐ കോടതിയിൽ അറിയിച്ചിരുന്നു. എന്നാൽ കേസ് ഡയറി വിശദമായി പരിശോധിച്ച ശേഷമാണ് സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടിലേക്ക് സിംഗിൾ ബഞ്ച് എത്തിയത്

ശ്രീജിത്തിന്റെ ഭാര്യ അഖിലയാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. കേസ് ഡയറി പരിശോധിക്കാതെയാണ് ഹർജി തള്ളിയതെന്ന് അഖിലയുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ രണ്ട് തവണ സിംഗിൾ ബഞ്ച് കേസ് ഡയറി പരിശോധിച്ചതായി സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

പോലീസുകാർ കൃത്രിമമായി തെളിവുകൾ ഉണ്ടാക്കിയതാണെന്ന് സിബിഐ ആരോപിച്ചു. മരിച്ചയാളുടെ പേരിൽ അറസ്റ്റ് റെക്കോർഡു റിമാൻഡ് ആപ്ലിക്കേഷനും ഉണ്ടാക്കിയതായി സിബിഐ പറഞ്ഞു. എന്നാൽ സിബിഐ അല്ല, ഹർജിക്കാരാണ് ഇത് പറയേണ്ടതെന്ന് കോടതി വ്യക്തമാക്കി.

ADVT ASHNAD


Nishikanth padoor

          

         

Leave a Reply

Your email address will not be published. Required fields are marked *