വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണം: എ വി ജോർജിനെതിരെ ഹൈക്കോടതി

വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേസിൽ ആലുവ റൂറൽ എസ് പിയായിരുന്ന എ വി ജോർജിനെതിരെ ഹൈക്കോടതി. കേസിൽ എ വി ജോർജിനെതിരെ തെളിവുകളൊന്നും തന്നെയില്ലെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

ശ്രീജിത്തിനെ എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് റൂറൽ ടൈഗർ ഫോഴ്‌സ് കസ്റ്റഡിയിലെടുത്തതെന്ന് ഹൈക്കോടതി ചോദിച്ചു. സ്വന്തം ഇഷ്ടപ്രകാരമാണോ ആർ ടി എഫ് പ്രവർത്തിക്കുന്നത്. ആരുടെയും നിർദേശമില്ലാതെ പ്രവർത്തിക്കാൻ ഇത് വെള്ളരിക്കാപ്പട്ടണമാണോയെന്നും കോടതി ആരാഞ്ഞു

റൂറൽ എസ് പിയുടെ നിയന്ത്രണത്തിലുള്ള സ്‌ക്വാഡാണ് ആർ ടി എഫ്. എസ് പിയുടെ നിർദേശമില്ലാതെ ആരെയെങ്കിലും കസ്റ്റഡിയിലെടുക്കുമോയെന്ന് കോടതി ചോദിച്ചു. എന്നാൽ പോലീസ് സംഘത്തെ സ്ഥലത്തേക്ക് അയക്കുക മാത്രമാണ് എസ് പി ചെയ്തതെന്നും കസ്റ്റഡിയിലെടുക്കാൻ നിർദേശം നൽകിയിരുന്നില്ലെന്നും സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *