വർക്കലയിൽ അനധികൃതമായി നിർമിക്കുന്ന റിസോർട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ചുതകർത്തു
വർക്കല പാപനാശത്ത് അനധികൃതമായി നിർമിക്കുന്ന റിസോർട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തു. വർക്കല പാപനാശം തിരുവമ്പാടി ബ്ളോക്ക് ബീച്ചിൽ നിർമിക്കുന്ന ബ്ലാക്ക് ബീച്ച് റിസോർട്ടാണ് അടിച്ചു തകർത്തത്. നഗരസഭയുടെ അനുമതി ഇല്ലാതെയും കടൽഭിത്തി കയ്യേറിയുമാണ് റിസോർട്ട് നിർമിക്കുന്നത്
വടികളുമായി എത്തിയ പ്രവർത്തകർ റിസോർട്ട് പൂർണമായും അടിച്ചു തകർക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ചട്ടങ്ങൾ പാലിക്കാതെ എൽ ഡി എഫ് ഭരണ സമിതി റിസോർട്ട് നിർമാണത്തിന് അനുമതി നൽകിയെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
റിസോർട്ട് നിർമാണത്തിൽ സ്റ്റോപ് മെമ്മോ നൽകിയെന്ന് നഗരസഭ ഉദ്യോഗസ്ഥർ അവകാശപ്പെട്ടിരുന്നുവെങ്കിലും നിർമാണം തുടർന്നിരുന്നു. രാത്രി അടക്കമാണ് ഇവിടെ നിർമാണം നടന്നിരുന്നത്