വയൽക്കിളികളെ അടിയന്തരമായി പിരിച്ചുവിടണം; സമരത്തിന് ഇനി പ്രസക്തിയില്ലെന്ന് പി ജയരാജൻ

  • 6
    Shares

വയൽക്കിളി സമരത്തിന് ഇനി പ്രസക്തിയില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ. നേരത്തെ നിശ്ചയിച്ച പ്രകാരം അലൈൻമെന്റിൽ മാറ്റമില്ലാതെ കീഴാറ്റൂരിൽ ബൈപാസ് നിർമിക്കാൻ കേന്ദ്രം മുന്നോട്ടുപോകാൻ തീരുമാനിച്ചതിന് പിന്നാലെ കണ്ണൂരിൽ വാർത്താ സമ്മേളനം നടത്തുകയായിരുന്നു പി ജയരാജൻ

ആദ്യ ഘട്ടത്തിൽ എതിർപ്പുണ്ടായിരുന്ന ഭൂമിയുടമകളിൽ പലരും സ്ഥലം വിട്ടു കൊടുക്കാനായി മുന്നോട്ടു വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ സമരം അവസാനിപ്പിച്ച് വയൽക്കിളികളെ തന്നെ പിരിച്ചുവിടുകയാണ് വേണ്ടത്. ബിജെപി ഇടപെട്ടത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് അന്നു തന്നെ അവരോട് പറഞ്ഞതാണ്. വലതുപക്ഷ ശക്തികൾ സമരക്കാരെ വഴി തെറ്റിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും പി ജയരാജൻ പറഞ്ഞു


Nishikanth padoor

          

         

Leave a Reply

Your email address will not be published. Required fields are marked *