ദുരിതാശ്വാസപ്രവർത്തനത്തിൽ വലിയ വീഴ്ച സംഭവിച്ചു; ശവശരീരങ്ങൾ ബസിൽ കയറ്റിവിടേണ്ട ദൗർഭാഗ്യം വരെയുണ്ടായെന്ന് വിഡി സതീശൻ

  • 12
    Shares

പ്രളയക്കെടുതിയിൽ അകപ്പെട്ട സ്ഥലങ്ങളിൽ നടന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാറിന്റെ ഭാഗത്ത് നിന്നും വലിയ വീഴ്ച സംഭവിച്ചതായി വിഡി സതീശൻ എംഎൽഎ. നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യ ദിവസം ഒരു രക്ഷാപ്രവർത്തനവും നടന്നില്ല. സർക്കാർ സംവിധാനങ്ങൾ അനങ്ങിയില്ല. രണ്ട് സിഐയെയും രണ്ട് എസ്‌ഐയെയും അടക്കം ഏഴ് പോലീസുകാരെ വെച്ചാണ് 25000 പേർക്കു വേണ്ടിയുള്ള രക്ഷാപ്രവർത്തനം നടത്തിയതെന്നും വിഡി സതീശൻ ആരോപിച്ചു

വൈപ്പിൻ എംഎൽഎയായ ശർമയും താനും ചേർന്ന് വള്ളങ്ങൾ ഏർപ്പാടാക്കി മത്സ്യത്തൊഴിലാളികളെ രക്ഷാപ്രവർത്തനത്തിന് ഇറക്കുംവരെ ഒരു മത്സ്യത്തൊഴിലാളി വള്ളവും തങ്ങളുടെ പ്രദേശത്ത് എത്തിയിരുന്നില്ല. വെള്ളം ഇറങ്ങിയ ശേഷമാണ് രക്ഷാപ്രവർത്തനം നടന്നത്. നാല് ദിവസം ഭക്ഷണം പോലുമില്ലാതെ ഒറ്റപ്പെട്ട് കഴിയുകയായിരുന്നു മിക്കയാളുകളുമെന്നും സതീശൻ പറഞ്ഞു.

രണ്ട് പേർ ക്യാമ്പിൽ മരിച്ചിട്ട് അവരുടെ മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് പോലുമില്ലാതെ ട്രാൻസ്‌പോർട്് ബസിൽ ബന്ധുക്കൾക്കൊപ്പം കയറ്റിവിടാൻ ദൗർഭാഗ്യമുണ്ടായ എംഎൽഎയാണ് താനെന്നും സതീശൻ പറഞ്ഞു. ഒരുമിച്ച് ഡാം തുറന്നുവിട്ടതാണ് പറവൂർ അടക്കമുള്ള സ്ഥലങ്ങളിൽ വെള്ളപ്പൊക്കമുണ്ടാകാൻ കാരണം. കുറ്റകരമായ അനാസ്ഥയുടെ ദുരന്തമാണ് കേരളത്തിൽ നടന്നതെന്നും അദ്ദേഹം ആരോപിച്ചുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *