100 ദിവസം കഴിഞ്ഞിട്ടും അർഹതപ്പെട്ടവർക്ക് സഹായം ലഭിച്ചിട്ടില്ല; ദുരിതാശ്വാസ വിതരണത്തിൽ സർക്കാരിന് പാളിച്ച സംഭവിച്ചതായി വി ഡി സതീശൻ

  • 3
    Shares

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിന് പാളിച്ച സംഭവിച്ചതായി വി ഡി സതീശൻ എംഎൽഎ. അടിയന്തര പ്രമേയം അവതരിപ്പിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 100 ദിവസമായിട്ടും അർഹതപ്പെട്ടവർക്ക് സഹായം ലഭിച്ചിട്ടില്ല. 20 ശതമാനത്തോളം പേർക്ക് അടിയന്തര സഹായമായി സർക്കാർ പ്രഖ്യാപിച്ച പതിനായിരം രൂപ നൽകിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മത്സ്യത്തൊഴിലാളികൾക്ക് പ്രഖ്യാപിച്ച തുക നൽകിയിട്ടില്ല. വീട് നഷ്ടപ്പെട്ടവർക്ക് താത്കാലിക പരിഹാരം ഒരുക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. മന്ത്രിമാരുടെ പ്രഖ്യാപനങ്ങൾ നടപ്പായിട്ടില്ല. ഭവന നിർമാണത്തിന് 20 കോടി വാഗ്ദാനം ചെയ്ത എൻ ജി ഒയോട് സർക്കാർ അവഗണന കാണിച്ചതായും സതീശൻ ആരോപിച്ചു. വീട് നിർമാണത്തിന് വാഗ്ദാനങ്ങൾ വരുന്നുണ്ടെങ്കിലും സർക്കാരിന് താത്പര്യമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *