വീഗാലാൻഡിലെ അപകടത്തിൽ പരുക്കേറ്റ യുവാവിന് നഷ്പരിഹാരം നൽകാത്ത സംഭവം: അന്വേഷണത്തിന് ഹൈക്കോടതി അമികസ്ക്യൂറിയെ നിയോഗിച്ചു; ചിറ്റിലപ്പിള്ളിയുടെ കുരുക്ക് മുറുകുന്നു
വീഗാലാൻഡിലെ റൈഡിൽ നിന്ന് വീണു പരുക്കേറ്റ യുവാവിന് നഷ്ടപരിഹാരം നൽകാതിരുന്ന സംഭവത്തിൽ ഹൈക്കോടതി അന്വേഷണത്തിന് അമികസ്ക്യൂറിയെ നിയോഗിച്ചു. അഡ്വ. സി കെ കരുണാകരനെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അമികസ്ക്യൂറിയായി നിയോഗിച്ചത്.
നേരത്തെ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിക്കെതിരെ രൂക്ഷമായ വിമർശനം ഹൈക്കോടതി നടത്തിയിരുന്നു. 2002ലാണ് തൃശ്ശൂർ സ്വദേശിയായ വിജേഷ് റൈഡിൽ നിന്ന് വീണത്. നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റ വിജേഷ് ഇപ്പോഴും വീൽചെയറിലാണ്. വിജേഷിന്റെ ശരീരം തളർന്നുപോയിരുന്നു. ചികിത്സക്കായി 25 ലക്ഷത്തോളം രൂപ ഇതിനോടകം ചെലവായി. നഷ്ടപരിഹാരം ആവശ്യപ്പെട്ടപ്പോൾ നൽകാതെ വന്നതോടെയാണ് വിജേഷ് ഹൈക്കോടതിയെ സമീപിച്ചത്.