പിഴവിന് വലിയ വില കൊടുക്കേണ്ടി വരും; പുതിയ ഗതാഗത നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ
മോട്ടോർ വാഹന നിയമത്തിലെ പുതുക്കിയ ഭേദഗതികൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. വിവിധ നിയമലംഘനങ്ങൾക്കുള്ള പിഴയിൽ പത്തിരട്ടി വരെയാണ് വർധന. റോഡ് സുരക്ഷാ കർമ പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച കർശന പരിശോധന ചൊവ്വാഴ്ച മുതൽ ആരംഭിക്കും
വാഹനങ്ങൾ തടഞ്ഞുനിർത്തി പരിശോധിക്കുന്ന നടപടി അവസാനിപ്പിച്ച് ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറാനാണ് തീരുമാനമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ഹെൽമറ്റില്ലാതെ വാഹനമോടിച്ചാൽ ഇനി ആയിരം രൂപയാണ് പിഴ. മദ്യപിച്ച് വാഹനമോടിക്കുന്നതിന് 5000 രൂപയും വീണ്ടും പിടിക്കപ്പെട്ടാൽ ശിക്ഷ വർധിക്കുകയും ചെയ്യും
വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 5000 രൂപയാണ് പിഴ. സീറ്റ് ബെൽറ്റിടാതെ യാത്ര ചെയ്താൽ 1000 രൂപ പിഴ. ഇരുചക്ര വാഹനത്തിൽ പിന്നിൽ ഇരുന്ന യാത്ര ചെയ്യുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കും. മുന്നിലിരിക്കുന്ന കുട്ടികൾക്കും ഹെൽമറ്റ് നിർബന്ധാക്കും.
പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാൽ രക്ഷകാർത്താവ് 25,000 രൂപ പിഴയും മൂന്ന് വർഷം തടവുശിക്ഷയും അനുഭവിക്കണം.