വെള്ളമുണ്ടയിലേത് വിഷമദ്യ ദുരന്തമല്ല, കൊലപാതകം; പ്രതിയെ അറസ്റ്റിൽ

  • 7
    Shares

വെള്ളമുണ്ടയിൽ മൂന്ന് പേർ മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. വിഷ മദ്യം കഴിച്ചാണ് മൂന്ന് പേർ മരിച്ചത്. സംഭവത്തിൽ മാനന്തവാടി സ്വദേശിയും സ്വർണപ്പണിക്കാരനുമായ സന്തോഷ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

മദ്യത്തിൽ പൊട്ടാസ്യം സയനൈഡ് കലർന്നതായി പരിശോധനയിൽ തെളിഞ്ഞിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടും ഇത് സ്ഥിരീകരിച്ചു. ഈ മാസം നാലാം തീയതിയാണ് കാവുംകുന്ന് കൊച്ചാറ കോളനിയിലെ തികിനായി(72), മകൻ പ്രമോദ്(35), ബന്ധുവായ പ്രസാദ്(38) എന്നിവർ മരിചച്ത്. ഇവർക്ക് മദ്യം എത്തിച്ചു കൊടുതത് സജിത്ത് എന്നയാളെയും സജിത്തിന്റെ സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു

സജിത്തിന് സന്തോഷ് ഉപഹാരമായി നൽകിയതാണ് ഈ മദ്യം. സജിത്തിനെ കൊലപ്പെടുത്താനായാണ് സന്തോഷ് ഇത് നൽകിയത് എന്നാൽ സജിത്ത് മദ്യം തിഗിനായിക്ക് നൽകുകയായിരുന്നു. തിഗിനായി മദ്യം കഴിക്കുകയും മരിക്കുകയും ചെയ്തു. തിഗിനായിയുടെ സംസ്‌കാര ചടങ്ങുകൾ നടക്കുന്നതിനിടെയാണ് മകനും ബന്ധുവുമായ പ്രസാദും പ്രമോദും ചേർന്ന് ബാക്കി മദ്യം കഴിച്ചതും ഇവർ മരിച്ചതും



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *