മുഖ്യമന്ത്രിക്കെതിരായ ചോ***മോൻ പ്രയോഗത്തിൽ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി

  • 43
    Shares

ശബരിമല സംരക്ഷണം എന്ന പേരിൽ ഒരു സംഘമാളുകൾ തെരുവിൽ നടത്തുന്ന സമരത്തെയും അതിന്റെ ഭാഗമായി സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയെ അടക്കം ജാതിയമായി അധിക്ഷേപിക്കുന്ന രീതിയെയും രൂക്ഷമായി വിമർശിച്ച് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഈഴവ സമുദായത്തിൽപ്പെട്ട ഒരു മുഖ്യമന്ത്രി കേരളം ഭരിക്കുന്നത് സവർണ കുഷ്ഠം ബാധിച്ച മനസ്സുള്ളവർക്ക് സഹിക്കുന്നില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു

ഇന്നലെയാണ് പത്തനംതിട്ടയിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെ ഒരു സ്ത്രീ മുഖ്യമന്ത്രിയെ ചോ** മോൻ എന്ന ജാതി അധിക്ഷേപം നടത്തിയത്. ഇവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. എസ് എൻ ഡി പി ഭാരവാഹി നൽകിയ പരാതിയിലാണ് കേസ്. ചെറിയകുന്ന് സ്വദേശി മണിയമ്മയാണ് മുഖ്യമന്ത്രിയെ ജാതി പറഞ്ഞ് ആക്ഷേപിച്ചത്.

ഇവിടുത്തെ സവർണ സമുദായം ഈഴവരെ ഇപ്പോഴും അടിയാളരായാണ് കാണുന്നത്. ഈഴവനെയും തീയനെയും പട്ടികജാതിക്കാരനെയും അംഗീകരിക്കാൻ ഇവർ തയ്യാറല്ല. ഈഴവ സമുദായത്തിൽപ്പെട്ട ഒരു മുഖ്യമന്ത്രി കേരളം ഭരിക്കുന്നത് ഇവർക്ക് സഹിക്കാനാകുന്നില്ല. സവർണ മുഖ്യമന്ത്രിയുണ്ടാകണമെന്നാണ് ഇവരുടെ താത്പര്യം. ഒരു മുഖ്യമന്ത്രിയെ അധിക്ഷേപിക്കാൻ നാവ് പൊന്തണമെങ്കിൽ എത്രത്തോളം വർഗീയ ചിന്ത അവരിൽ ഉണ്ടെന്നത് വ്യക്തമാണ്.

പിണറായിയെ ഒരു ചോവൻ ആയിട്ടല്ലാതെ മുഖ്യമന്ത്രിയായി കാണാനുള്ള മനസ്സ് അവർക്കുണ്ടാകില്ല. ജാതിയുടെ കുഷ്ഠം ബാധിച്ചവരാണ് ഇത്തരത്തിലുള്ള അധിക്ഷേപം നടത്തുന്നത്. മനസ്സിൽ കുഷ്ഠം ബാധിച്ച സവർണരെ ആർക്കും രക്ഷിക്കാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *