സർക്കാരിനെ പുകഴ്ത്തി വെള്ളാപ്പള്ളി; ഹിന്ദുത്വം പറഞ്ഞ് കലാപം സൃഷ്ടിക്കരുത്
ശബരിമല സ്ത്രീപ്രവേശന വിധിയെ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടിനെ പുകഴ്ത്തി എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമല വിഷയത്തിൽ സർക്കാറിനെ കുറ്റപ്പെടുത്തുന്നതിൽ യാതൊരു അർഥവുമില്ല. സത്യത്തിന്റെ വഴിക്ക് സഞ്ചരിക്കണം
തുറന്ന മനസ്സോടെയുള്ള സമീപനാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. സർക്കാർ അവരുടെ നയം പറഞ്ഞു. ഇന്നലത്തെ വാർത്താ സമ്മേളനത്തിൽ പിണറായി അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. റിവ്യു ഹർജിയുമായി മുന്നോട്ടുപോകാനാകാത്ത സാഹചര്യവും വ്യക്തമാക്കിയിട്ടുണ്ട്. റിവ്യു പെറ്റീഷൻ കൊടുത്തിട്ടുണ്ടല്ലോ, അതിന്റെ റിസൽട്ട് വരട്ടെ. പിണറായി എന്ത് ചെയ്യാനാണ് ആത്മാഹുതി നടത്തണോ എന്നും വെള്ളാപ്പള്ളി ചോദിച്ചു
കോൺഗ്രസാണ് ഭരിക്കുന്നതെങ്കിൽ അവർക്കും ഇതുതന്നെയെ ചെയ്യാൻ സാധിക്കുകയുള്ളു. നുണപറഞ്ഞ് പറഞ്ഞ് അത് നേരാക്കിയെടുക്കുന്ന ഗീബൽസിന്റെ സിദ്ധാന്തം നടപ്പാക്കുകയാണ് പ്രതിഷേധക്കാർ ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ആരെങ്കിലും പോയാൽ അത് അവരുടെ വിശ്വാസമല്ലേ, അത് തടയേണ്ട കാര്യമില്ലല്ലോ. ഹിന്ദുത്വം പറഞ്ഞ് കലാപം സൃഷ്ടിക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു
വെള്ളാപ്പള്ളി നടേശൻ, ശബരിമല