സമരത്തിനിറങ്ങില്ലെന്ന് എസ്എൻഡിപി; അമിത് ഷായെ തള്ളി വെള്ളാപ്പള്ളി

  • 12
    Shares

ശബരിമല വിഷയത്തിൽ സംഘ്പരിവാറിനൊപ്പം ചേർന്ന് രാഷ്ട്രീയ മുതലെടുപ്പ് സമരത്തിനില്ലെന്ന് വ്യക്തമാക്കി എസ് എൻ ഡി പി. ശബരിമല വിഷയത്തിൽ സർക്കാരിനെതിരെ കലാപം നയിക്കാൻ എസ് എൻ ഡി പിയും യോജിച്ച് പ്രവർത്തിക്കണമെന്ന് ഇന്നലെ അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളാപ്പള്ളി നയം ആവർത്തിച്ചത്.

അമിത് ഷാ ഉദ്ദേശിച്ചത് ബിഡിജെഎസിനെ ആയിരിക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. എസ് എൻ ഡി പി ഭക്തർക്കൊപ്പമുണ്ട്. എന്നാൽ സമരത്തിനില്ലെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. ഇന്നലെ ശിവഗിരിയിൽ നടന്ന ചടങ്ങിലാണ് സർക്കാരിനെതിരെ സമരം നയിക്കാൻ എസ് എൻ ഡി പിയും വരണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *