ആരിഫ് ജയിച്ചില്ലെങ്കിൽ തല മൊട്ടയടിച്ച് കാശിക്ക് പോകുമെന്ന് വെള്ളാപ്പള്ളി; കാശിക്ക് വിടാനുള്ള ഒരുക്കം തുടങ്ങിയെന്ന് കോൺഗ്രസ്

  • 44
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥി എഎം ആരിഫ് ജയിച്ചില്ലെങ്കിൽ തല മൊട്ടയിട്ച് കാശിക്ക് പോകുമെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനക്ക് മറുപടിയുമായി കോൺഗ്രസ്. വെള്ളാപ്പള്ളിക്ക് കാശിക്ക് പോകേണ്ടി വരുമെന്ന് കോൺഗ്രസ് നേതാവ് എ എ ഷുക്കൂർ പറഞ്ഞു. വെള്ളാപ്പള്ളിയെ കാശിക്ക് വിടാനുള്ള ഒരുക്കങ്ങൾ ആലപ്പുഴയിൽ തുടങ്ങിക്കഴിഞ്ഞെന്നും ഷുക്കൂർ പറഞ്ഞു

ആലപ്പുഴയിൽ ഈഴവ സമുദായത്തെ നശിപ്പിക്കാൻ ശ്രമിച്ചവരാണ് കോൺഗ്രസുകാർ. അവർ ആലപ്പുഴയിലേക്ക് വരേണ്ടെന്നും വെള്ളാപ്പള്ളി രാവിലെ പറഞ്ഞിരുന്നു. ആരിഫിനോട് കോൺഗ്രസ് മത്സരിക്കുന്നത് ആനയോട് എലി മത്സരിക്കുന്നതു പോലെയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *