പാലാ ജയത്തോടെ പിണറായി സർക്കാരിനെ ജനം അംഗീകരിച്ചു; കൂടെ നിൽക്കുന്നവരെ മാന്തുകയും നുള്ളുകയുമാണ് കേരളത്തിലെ ബിജെപിയെന്നും വെള്ളാപ്പള്ളി

പാലാ ഉപതെരഞ്ഞെടുപ്പിലെ വിജയത്തോടെ പിണറായി സർക്കാരിനെ ജനം അംഗീകരിച്ചെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പാലാ തെരഞ്ഞെടുപ്പ് പിണറായി സർക്കാർ ഭരണത്തിന്റെ ചൂണ്ടുപലകയാണെന്ന് പലരും പറഞ്ഞു. അത് അംഗീകരിക്കുന്നുണ്ടെങ്കിൽ ഇത് പിണറായിയുടെ വിജയമാണെന്ന് അവർ ആവർത്തിച്ച് പറയണം.

കാപ്പന്റെ വിജയം വെള്ളാപ്പള്ളിയുടെയോ എസ് എൻ ഡി പിയുടെയോ മാത്രം നിലാപാട് കൊണ്ടുള്ളതല്ല. പാലാ ബിഷപ് പോലും കാപ്പനെ പിന്തുണച്ചു. ബിഷപ്പിനും കേരളാ കോൺഗ്രസിനോട് താത്പര്യമില്ലായിരുന്നു. ജോസ് കെ മാണിക്ക് കഴിവില്ലെന്ന് സ്വന്തം അണികൾ പോലും പറഞ്ഞു.

അഖിലേന്ത്യാതലത്തിൽ ബിജെപിയെക്കുറിച്ച് അഭിപ്രായ വ്യത്യാസമില്ല. എന്നാൽ കേരളത്തിൽ ബിജെപിക്കാർക്ക് സംഘടന കൊണ്ടുനടക്കാനുള്ള പ്രാപ്തിയില്ല. എൻ ഡി എയിലെ ഘടകക്ഷികളെ അവർ തന്നെ പുറത്തു ചാടിക്കാൻ നോൽക്കുന്നു. പാലായിൽ വോട്ടു മറിഞ്ഞെന്നു പറഞ്ഞ നേതാവിനെതിരെ നടപടിയെടുത്തു. എന്നിട്ട് കുറ്റം ബിഡിജെഎസിന് മേൽ ചാർത്തി. കൂടെ നിൽക്കുന്നവരെ നുള്ളിയും മാന്തിയും കളിക്കുകയാണ് ബിജെപിയെന്നും വെള്ളാപ്പള്ളി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *