ശബരിമലയിൽ ദളിതൻ മേൽശാന്തിയാകും; അത് സ്വപ്‌നം മാത്രമാകില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

  • 12
    Shares

ശബരിമലയിൽ ഒരു ദളിതൻ മേൽശാന്തിയാകുന്നത് സ്വപ്‌നം മാത്രമാകില്ലെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമലയിൽ ദളിത് മേൽശാന്തിക്കായുള്ള പരിശ്രമം എസ് എൻ ഡി പി യോഗം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിൻ ദേവസ്വം ബോർഡിൽ നിയമനം ലഭിച്ച അബ്രഹ്മണ ശാന്തിമാർക്ക് ശ്രീനാരായണ വൈദിക വേദി നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

ക്ഷേത്രങ്ങളിൽ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമമാണ് ശബരിമലയെയും ആത്മീയതയെയും ആയുധമാക്കി രണ്ടാം വിമോചന സമരം ആഗ്രഹിക്കുന്നവർ നടത്തുന്നത്. അധ:സ്ഥിത ജനവിഭാഗങ്ങൾ ചവിട്ടേൽക്കാനും തൊഴാനും മാത്രമുള്ളവരാണെന്നത് തിരുത്തിക്കുറിക്കാനാണ് പൂർവികൾ പരിശ്രമിച്ചത്. ക്ഷേത്രപ്രവേശന വിളംബരം നടന്ന് 82 വർഷം കഴിഞ്ഞിട്ടും യഥാർഥ ആരാധനാ സ്വാതന്ത്ര്യം യാഥാർഥ്യമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *