യുഡിഎഫിന് സർവനാശം സംഭവിക്കും, വോട്ടുകൾ ബിജെപിയിലേക്ക് പോകും; ഇടതുപക്ഷത്തിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് വെള്ളാപ്പള്ളി

Loading...
  • 34
    Shares

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് സർവ നാശം സംഭവിക്കുമെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വോട്ടുകൾ ബിജെപിയിലേക്ക് പോകും. എന്നാൽ ഇടതുപക്ഷത്തിന് ഒരു ചുക്കും സംഭവിക്കില്ല. തെരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകും.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എസ് എൻ ഡി പി ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണക്കില്ല. എസ് എൻ ഡി പി അംഗങ്ങൾക്ക് ഇഷ്ടമുള്ളയാൾക്ക് വോട്ട് ചെയ്യാം. പ്രത്യേക പാർട്ടിയോട് മമതയോ വിദ്വേഷമോയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശബരിമലയിൽ സർക്കാർ സുപ്രീം കോടതി വിധി നടപ്പാക്കുക മാത്രമാണ് ചെയ്തത്. സുപ്രീം കോടതി വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. യുവതികൾ മല കയറിയതിന് പിന്നിൽ സർക്കാരല്ല. അതേസമയം യുവതി പ്രവേശനത്തിൽ സർക്കാരിന് പാളിച്ച സംഭവിച്ചിട്ടുണ്ട്. കോടതിയിൽ നൽകിയ പട്ടികയിൽ പിഴവ് വരുത്തിയവർക്കെതിരെ നടപടി വേണം. ശബരിമല വിഷയത്തിൽ നിലപാടില്ലാത്ത പാർട്ടികളാണ് ബിജെപിയും കോൺഗ്രസുമെന്നും വെള്ളാപ്പള്ളി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *