ഫോൺ ചെയ്യുന്നതിനിടെ കിണറ്റിൽ വീണു, മൂന്നാം ദിവസം രക്ഷപ്പെടുത്തി

കിണറിന്റെ വക്കിലിരുന്ന് ഫോൺ ചെയ്യുന്നതിനിടെ അബദ്ധത്തിൽ കിണറിൽ വീണയാളെ രക്ഷപ്പെടുത്തിയത് മൂന്നാം ദിവസം. ഇതുവഴി കടന്നുപോയ ഒരാൾ ഞരക്കം കേട്ടതിനെ തുടർന്നാണ് കിണറിലേക്ക് നോക്കിയതും ഒരാൾ അപകടത്തിൽപ്പെട്ട് കിടക്കുന്നതായി മനസ്സിലായതും. വെമ്പായത്താണ് സംഭവം

കൊഞ്ചിറ നാലുമുക്ക് വിളയിൽ വീട്ടിൽ പ്രദീപാണ് ബുധനാഴ്ച വൈകുന്നേരം കിണറ്റിൽ വീണത്. പ്രദീപിന്റെ അമ്മ ബന്ധു വീട്ടിലായിരുന്നതിനാൽ സംഭവം ആരുമറിഞ്ഞുമില്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പ്രദീപിനെ രക്ഷപ്പെടത്തിയത്.

ബുധനാഴ്ച രാത്രിയും വ്യാഴാഴ്ചയുമായി പ്രദീപ് കിണറിൽ കിടന്ന് അലറി വിളിച്ചെങ്കിലും ആരും കേട്ടില്ല. മൂന്നാം ദിവസം അവശനായതോടെ പ്രദീപ് തളർന്ന് ശബ്ദം പോലും പുറത്തുവരാത്ത നിലയിലായി. വെള്ളിയാഴ്ച കിണറിന്റെ അരികിലൂടെ ഒരാൾ കടന്നുപോയപ്പോൾ ഞരക്കം കേട്ട് നോക്കിയപ്പോഴാണ് പ്രദീപിനെ കണ്ടത്. ഉടനെ അഗ്നിശമനാ സേനയെ വിവരമറിയിക്കുകയും ഇവരെത്തി രക്ഷപ്പെടുത്തുകയുമായിരുന്നു.

വാര്‍ത്ത, ഫോട്ടോ കടപ്പാട്: മാതൃഭൂമി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *