ചാനൽ ചർച്ചയിൽ വേണു സ്പീക്കറെ ആക്ഷേപിച്ചെന്ന പരാതി; മാതൃഭൂമി ന്യൂസ് മാപ്പ് പറഞ്ഞു

  • 27
    Shares

ചാനൽ ചർച്ചക്കിടെ അവതാരകനായ വേണു ബാലകൃഷ്ണൻ സ്പീക്കറെ ആക്ഷേപിച്ചെന്ന സുരേഷ് കുറുപ്പ് എംഎൽഎയുടെ പരാതിയിൽ മാതൃഭൂമി ചാനൽ മാപ്പ് പറഞ്ഞു. സുരേഷ്‌കുറുപ്പ് ഇത് അവകാശലംഘന പ്രശ്‌നമായി നിയമസഭയിൽ ഉന്നയിക്കുകയായിരുന്നു. തുടർന്ന് പരാതി സ്പീക്കർ പ്രിവിലേജസ് ആൻഡ് എത്തിക്‌സ് കമ്മിറ്റിക്ക് റഫർ ചെയ്തു

എ പ്രദീപ് കുമാർ അധ്യക്ഷനായ ഈ സമിതിക്ക് മുമ്പാകെയാണ് ചാനൽ മാപ്പ് പറഞ്ഞത്. മാപ്പ് പറഞ്ഞ സാഹചര്യത്തിൽ തുടർ നടപടികൾ ആവശ്യമില്ലെന്ന് സമിതി ശുപാർശ ചെയ്തു. 2017 മാർച്ച് 13ന് രാത്രി സംപ്രേഷണം ചെയ്ത വാർത്താ ചർച്ചയിലാണ് പരാതിക്ക് ആധാരമായ ആക്ഷേപം വേണു ബാലകൃഷ്ണനിൽ നിന്നുണ്ടായത്.

സ്പീക്കറുടെ ഒരു റൂളിംഗിനെ അപലപിക്കുകയും സ്പീക്കർ പക്ഷപാതപരമായി പെരുമാറുകയും ചെയ്തുവെന്ന് വേണു ആക്ഷേപിച്ചിരുന്നു. പരാതിയിൽ മാതൃഭൂമി സിഇഒ മോഹൻ നായർ, വേണു എന്നിവരിൽ നിന്ന് ചാനൽ വിശദീകരണം തേടുകയും ചെയ്തു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *