ചാനൽ ചർച്ചയിൽ വർഗീയ പരാമർശങ്ങൾ; വേണു ബാലകൃഷ്ണനെതിരെ പോലീസ് കേസെടുത്തു

Loading...
  • 17
    Shares

മാതൃഭൂമി ചാനൽ അവതാരകൻ വേണു ബാലകൃഷ്ണനെതിരെ പോലീസ് കേസെടുത്തു. ചാനൽ ചർച്ചയിലൂടെ മതസ്പർധ വളർത്താൻ ശ്രമിച്ചുവെന്ന പരാതിയിലാണ് കേസ് എടുത്തത്.

ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാ സെക്രട്ടറി ആർ ബിജു സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. ജൂൺ 7ന് മാതൃഭൂമി ചാനലിൽ നടന്ന ന്യൂസ് അവർ ഡിബേറ്റിൽ വേണു നടത്തിയ പരാമർശങ്ങളാണ് പരാതിക്കിടയാക്കിയത്

രണ്ട് വ്യക്തികൾ തമ്മിലുള്ള സംഘർഷത്തെ ഒരു വിഭാഗത്തിന്റെ മതവികാരത്തെ വ്രണപ്പെടുത്തി സമൂഹത്തിൽ സ്പർധയും വർഗീയതയും സൃഷ്ടിക്കാൻ ശ്രമിച്ചതായി പരാതിയിൽ പറയുന്നു.

ചർച്ചയുടെ ദൃശ്യങ്ങൾ അടങ്ങുന്ന ഡിവിഡി അടക്കമാണ് പരാതി നൽകിയത്. മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *