വടക്കൻ-മധ്യകേരളത്തിൽ അതി തീവ്ര മഴക്ക് സാധ്യത; മഴക്കെടുതിയിൽ മരണസംഖ്യ 25 ആയി

  • 23
    Shares

വരുന്ന 48 മണിക്കൂർ കൂടി സംസ്ഥാനത്ത് കാലവർഷം ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും അതിതീവ്രമായ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്

രണ്ട് ദിവസമായി കലിതുള്ളി പെയ്യുന്ന മഴയിൽ സംസ്ഥാനത്ത് മരണസംഖ്യ 25 ആയി ഉയർന്നു. ഇന്ന് മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചു. വ്യാപക നാശനഷ്ടങ്ങളാണ് വിവിധ ജില്ലകളിലായി സംഭവിച്ചിരിക്കുന്നത്. രക്ഷാപ്രവർത്തനത്തിന് സൈന്യവും രംഗത്തുണ്ട്.

ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഒരു സംഘത്തെ ഹെലികോപ്റ്റർ മുഖേന വയനാട്ടിൽ എത്തിച്ചിട്ടുണ്ട്. 15 പേരാണ് സംഘത്തിലുള്ളത്. 48 പേരടങ്ങുന്ന മറ്റൊരു സംഘം രാവിലെ വയനാട്ടിലെത്തിയിരുന്നു. 28 പേരുടെ ഒരു സംഘം മലപ്പുറത്തും 28 പേരുടെ മറ്റൊരു സംഘം കോഴിക്കോടും പ്രവർത്തനം ആരംഭിച്ചു. മൂന്ന് സംഘങ്ങൾ വ്യാഴാഴ്ച രാത്രിയോടെ പാലക്കാട് എത്തിയിരുന്നു. ഇതിൽ 48 പേർ ഇടുക്കിയിലേക്ക് പോയി.

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *