പോലിസ് സ്റ്റേഷനിൽ വിജിലൻസ് പരിശോധന: എസ്.ഐ.യുടെ മേശയിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തു

  • 126
    Shares

സംസ്ഥാനത്തെ പോലിസ് സ്റ്റേഷനുകളിൽ നടത്തിയ വിജിലൻസ് പരിശോധനയിൽ എസ്.ഐ.യുടെ മേശയിൽ നിന്ന് അനിധികൃതമായി സൂക്ഷിച്ച കഞ്ചാവ് കണ്ടെടുത്തു. ബേക്കൽ പ്രിൻസിപ്പൽ എസ്.ഐ. പി.കെ.വിനോദ്കുമാറിന്റെ മേശയിൽ സൂക്ഷിച്ച 250 ഗ്രാം കഞ്ചാവാണ് വിജിലൻസ് കണ്ടെത്തിയത്.

ഇത് കൂടാതെ രേഖകളില്ലാതെ സൂക്ഷിച്ച 12.7 ഗ്രാം സ്വർണം, അനധികൃതമായി സൂക്ഷിച്ച അഞ്ച് മൊബൈൽ ഫോണുകൾ, വാഹനങ്ങളുടെ അസൽ രേഖകൾ, നടപടികൾ എടുക്കാതെ കെട്ടിക്കിടക്കുന്ന അമ്പതോളം പരാതികൾ തുടങ്ങിയ ക്രമക്കേടുകളും വിജിലൻസ് കണ്ടെടുത്തു. വിജിലൻസ് ഇൻസ്പെക്ടർമാരായ ഉണ്ണികൃഷ്ണൻ, ബാബു പെരിങ്ങോത്ത് എന്നിവരുടെ നേതൃത്വത്തിൽ രാവിലെ 10.30 മുതൽ വൈകിട്ട് 4.30 വരെയാണ് പരിശോധന നടത്തിയത്.

പോലിസ് സ്റ്റേഷനിലെത്തുന്ന പരാതിക്കാർക്ക് പരാതി നൽകിയതിന്റെ റിസീപ്റ്റ് നൽകുന്നില്ലെന്നും എഫ്.ഐ.ആർ. കോപ്പി നൽകുന്നില്ലെന്നുമുള്ള പരാതികൾ വ്യാപകമായതിനെ തുടർന്നാണ് വിജിലൻസ് സംഘം ജില്ലയിലെ സ്റ്റേഷനുകളിൽ പരിശോധന നടത്തിയത്. ബേക്കൽ കൂടാതെ കുമ്പള സ്റ്റേഷനിലും വിജിലൻസ് സംഘം പരിശോധന നടത്തിയിരുന്നുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *