ഓർമകളിൽ വയലിൻ നാദം; ബാലഭാസ്‌കറിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

  • 17
    Shares

വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്റെ മൃതദേഹം സംസ്‌കരിച്ചു. യൂനിവേഴ്‌സിറ്റി കോളജിലും കലാഭവനിലും പൊതുദർശനത്തിന് വെച്ച ശേഷം വീട്ടിലെത്തിക്കുകയും പതിനൊന്നരയോടെ തൈക്കാട് ശാന്തി കവാടത്തിൽ സംസ്‌കരിക്കുകയുമായിരുന്നു

ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. ആയിരക്കണക്കിനാളുകൾ ബാലഭാസ്‌കറിനെ അവസാനമായി ഒന്നുകാണാനായി എത്തിച്ചേർന്നു. വാഹനാപകടത്തിൽ പരുക്കേറ്റ് ഒരാഴ്ചയായി ചികിത്സയിലായിരുന്ന ബാലഭാസ്‌കർ ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് മരിച്ചത്. സെപ്റ്റംബർ 25നാണ് അപകടം നടന്നത്. മകൾ തേജസ്വിനി അന്ന് തന്നെ മരിച്ചിരുന്നു. ഭാര്യ ലക്ഷ്മി ഇപ്പോഴും ചികിത്സയിലാണ്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *