രാജ്യം തോറ്റു, പക്ഷേ രാജാവ് തലയുയർത്തിപ്പിടിച്ചു; ടെസ്റ്റ് റാങ്കിംഗിൽ കോഹ്ലി ഒന്നാമത്

Loading...
  • 343
    Shares

ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും നായകൻ വിരാട് കോഹ്ലിക്ക് നേട്ടം. ടെസ്റ്റ് റാങ്കിംഗിൽ കോഹ്ലി ഒന്നാം സ്ഥാനത്ത് എത്തി. ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനെയാണ് കോഹ്ലി പിന്തള്ളിയത്.

കഴിഞ്ഞ 32 മാസമായി സ്മിത്ത് കൈവശം വെച്ചിരുന്ന ഒന്നാം റാങ്കാണ് കോഹ്ലി സ്വന്തമാക്കിയത്. സ്മത്തിനേക്കാൾ അഞ്ച് പോയിന്റ് കോഹ്ലിക്ക് കൂടുതലുണ്ട്. പന്ത് ചുരുണ്ടൽ വിവാദത്തെ തുടർന്ന് വിലക്ക് നേരിടുകയാണ് സ്മിത്ത്

ഇതാദ്യമായാണ് കോഹ്ലി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തുന്നത്. 2011ൽ സച്ചിന് ശേഷം ഒന്നാം റാങ്കിലെത്തുന്ന ആദ്യ ഇന്ത്യൻ ബാറ്റ്‌സ്മാൻ കൂടിയാണ് കോഹ്ലി. ദ്രാവിഡ്, ഗംഭീർ, സേവാഗ്, ഗവാസ്‌കർ, വെംഗ്‌സർക്കാർ എന്നിവരും ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. അതേസമയം ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും കോഹ്ലി സ്വന്തമാക്കി. 934 പോയിന്റാണ് കോഹ്ലിക്കുള്ളത്.

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *