ഏതെങ്കിലും ഉദ്യോഗസ്ഥരുടെ തടസ്സം കൊണ്ട് പദ്ധതി മുടങ്ങുമോ; വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനത്തിൽ മനോരമയുടെ മുഖപ്രസംഗത്തെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി

Loading...
  • 15
    Shares

വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടന പ്രസംഗത്തിനിടെ മലയാള മനോരമയുടെ മുഖപ്രസംഗത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മനോരമ ഒരു മുഖപ്രസംഗത്തിലൂടെ ഈ സ്ഥാപനത്തെ കുറിച്ച് നാടിനെ അറിയിച്ചിട്ടുണ്ട്. ഏതോ ഘട്ടത്തിൽ തുടങ്ങാനിരുന്നുവെന്നും എന്നാൽ ഉദ്യോഗസ്ഥരുടെ തടസ്സം കൊണ്ട് നടക്കാതായി പോയെന്നുമാണ് മുഖപ്രസംഗത്തിൽ അവർ പറയുന്നത്. ഇതിനോടാണ് തനിക്ക് വിയോജിപ്പ് മുഖ്യമന്ത്രി പറഞ്ഞു

ഉദ്യോഗസ്ഥരുടെ തടസ്സം കൊണ്ട് ഒരു പദ്ധതി നടക്കാതാവുമോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. തടസ്സം മറികടക്കാനല്ലേ സർക്കാരും മന്ത്രിസഭയുമൊക്കെയുള്ളത്. എന്തെങ്കിലും തടസ്സം പറഞ്ഞാൽ അവിടെ ഇട്ടേക്കേണ്ട കാര്യമില്ല. ഇങ്ങനെയൊരു നിർദേശം വന്നപ്പോൾ യാതൊരു തടസ്സവും ഉണ്ടായില്ല. പൂർത്തിയാക്കുന്നതിന് ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലാണ് നല്ലതെന്ന് തോന്നിയതിനാൽ അവരെയാണ് 2017ൽ ഏൽപ്പിച്ചത്.

സമയബന്ധിതമായി പൂർത്തിയാക്കണമെന്നായിരുന്നു നിർദേശം. ആരും പ്രതീക്ഷിക്കാത്ത വേഗതയിൽ തന്നെ അവർ പൂർത്തിയാക്കുകയും ചെയ്തു. നല്ല പ്രവർത്തന സംസ്‌കാരം നമ്മുടെ നാട്ടിൽ കടന്നുവരുന്നു എന്നതിന്റെ സൂചന കൂടിയാണിത്.

അഞ്ച് വർഷം മുമ്പ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ സർക്കാരിന്റെ മുന്നിൽ നിർദേശമെത്തി. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മന്ത്രിമാരും താത്പര്യമെടുത്തെങ്കിലും ഉദ്യോഗസ്ഥർ വഴിമുടക്കിയെന്നായിരുന്നു മനോരമയുടെ മുഖപ്രസംഗം. സർക്കാരിന്റെ പിടിപ്പുകേട് കൊണ്ട് മുടങ്ങിയ പദ്ധതിയാണെങ്കിലും ഉമ്മൻ ചാണ്ടിയെ വെള്ള പൂശാനുള്ള മുഖപ്രസംഗമായിരുന്നു മനോരമയുടേത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *