വി കെ പ്രശാന്തിന്റെ ദുരിതാശ്വാസ പ്രവർത്തനം വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്ന് കോൺഗ്രസിന്റെ ചാനൽ

മലബാറിലേക്കുള്ള പ്രളയ ദുരിതാശ്വാസ വിഭവ സമാഹരണത്തിന് നേതൃത്വം നൽകിയ തിരുവനന്തപുരം മേയർ വി കെ പ്രശാന്തിന് അഭിനന്ദനപ്രവാഹമാണ് ലഭിക്കുന്നത്. കോർപറേഷന്റെ നേതൃത്വത്തിൽ 62 ലോഡ് സാധനങ്ങളാണ് ഇതുവരെ മലബാറിലേക്ക് കയറ്റി അയച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലും മറ്റും വി കെ പ്രശാന്തിന് ലഭിക്കുന്ന സ്വീകാര്യത പക്ഷേ കോൺഗ്രസുകാർക്ക് തീരെ പിടിച്ചിട്ടില്ല എന്നതാണ് സത്യം. കോൺഗ്രസ് ചാനലായ ജയ് ഹിന്ദ് തങ്ങളുടെ അസഹിഷ്ണുത വാർത്തയിലൂടെ പുറത്തു കൊണ്ടുവരുന്നുമുണ്ട്

വി കെ പ്രശാന്തിനെ സ്ഥാനാർഥിയാക്കി അവതരിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനമാണ് തിരുവനന്തപുരത്ത് നടക്കുന്നതെന്ന് ജയ് ഹിന്ദ് ആരോപിക്കുന്നു. പ്രളയ മേഖലയിൽ അവശ്യവസ്തുക്കൾ എത്തിക്കുന്നതിന് നേതൃത്വം നൽകേണ്ട ജില്ലാ കലക്ടർ അവധിക്ക് അപേക്ഷ നൽകി. സർക്കാർ ഇത് അംഗീകരിച്ചു. തുടർന്നാണ് കലക്ടറുടെ അസാന്നിധ്യത്തിൽ മേയർ വിഭവസമാഹരണത്തിന് നേതൃത്വം നൽകുന്നത്. ഇത് തിരക്കഥയാണെന്ന് ജയ് ഹിന്ദ് ആരോപിക്കുന്നു.

വട്ടിയൂർക്കാവ് തെരഞ്ഞെടുപ്പ് കണ്ട് വികെ പ്രശാന്തിനെ മഹത്വവത്കരിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി നടക്കുന്ന വട്ടിയൂർക്കാവ് മിഷനാണ് ദുരിതാശ്വാസ പ്രവർത്തനമെന്നും കോൺഗ്രസ് ചാനൽ ആരോപിക്കുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *