‘അപ്പോ നമ്മളൊരുമിച്ചങ്ങ് ഇറങ്ങുവല്ലേ’; പിണറായിയുടെ വാക്കുകൾ ഏറ്റെടുത്ത് പ്രശാന്തിന്റെ പ്രചാരണത്തിന് തുടക്കം

വട്ടിയൂർക്കാവ് മണ്ഡലത്തിലെ വോട്ടർമാരോട് വോട്ട് അഭ്യർഥിച്ച് വി കെ പ്രശാന്ത്. ഇടതുപക്ഷ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ഫേസ്ബുക്കിലൂടെയാണ് പ്രശാന്തിന്റെ ആദ്യ പ്രതികരണം. പ്രളയസമയത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ വാക്കുകൾ അതേ പടി പകർത്തിയാണ് പ്രശാന്തിന്റെ പോസ്റ്റ്. അപ്പോ നമ്മളൊരുമിച്ചങ്ങ് ഇറങ്ങുവല്ലേ എന്ന് പ്രശാന്ത് ചോദിക്കുന്നു

പോസ്റ്റിന്റെ പൂർണരൂപം

പ്രിയമുള്ളവരെ,

വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി ആയി ഞാൻ മത്സരിക്കുകയാണ് . അതിനെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി സ: കൊടിയേരി ബാലകൃഷ്ണൻ അല്പം മുൻപ് നടത്തുകയുണ്ടായി. കഴിഞ്ഞ കാലങ്ങളിൽ നല്കിയ നിർലോഭമായ പിന്തുണ ഈ തിരഞ്ഞെടുപ്പിലും നല്കണമെന്നാണ് മുഴുവൻ സുഹൃത്തുകളോടും അഭ്യർത്ഥിക്കാൻ ഉള്ളത്. വിശദമായ കുറിപ്പ് പിന്നീട് പോസ്റ്റ് ചെയ്യുന്നതാണ്.

അപ്പോ നമ്മളൊരുമിച്ചങ്ങ് ഇറങ്ങുവല്ലേ….

പ്രിയമുള്ളവരെ, വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി ആയി ഞാൻ മത്സരിക്കുകയാണ് . അതിനെ സംബന്ധിച്ച്…

Posted by VK Prasanth on Wednesday, September 25, 2019Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *