നവകേരള സൃഷ്ടി: വിവാദ സ്ഥാപനമായ കെപിഎംജിയെ ഏൽപ്പിക്കരുതെന്ന് വിഎം സുധീരൻ

Loading...
  • 9
    Shares

നവകേരള സൃഷ്ടിക്കായി നെതർലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കെപിഎംജി എന്ന സ്ഥാനപനത്തെ ചുമതല ഏൽപ്പിക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ് നേതാവ് വി എം സുധീരൻ. കെപിഎംജി എന്ന സ്ഥാപനം അതിഗുരുതരമായ വിവാദങ്ങളിൽ കുരുങ്ങിക്കിടക്കുന്ന കമ്പനിയാണെന്ന് റിപ്പോർട്ടുകൾ വന്നിരിക്കുന്നു. ഇത് ആശങ്കാ ജനകമാണെന്നും സുധീരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

പോസ്റ്റിന്റെ പൂർണരൂപം

അതിഭീകരമായ ദുരന്തത്തെ ഒരേ മനസ്സോടെ ഒറ്റക്കെട്ടായി നേരിട്ടത് പോലെ തന്നെയാണ് നവകേരള നിർമ്മിതിക്കുള്ള പ്രവർത്തനങ്ങളും മുന്നോട്ട് കൊണ്ടുപോകേണ്ടത്. ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായം ആർക്കുമുണ്ടാകുമെന്ന് കരുതുന്നില്ല.

അതുകൊണ്ടുതന്നെ അനാവശ്യ വിവാദങ്ങൾ ഒഴിവാക്കുന്ന മാതൃകാപരമായ സമീപനം സർക്കാരിന്റെ ഭാഗത്തുനിന്ന് തന്നെയാണ് ഉണ്ടാകേണ്ടത്.

നമ്മുടെ നാടിൻറെ പുനർനിർമ്മിതിക്കായുള്ള കർമ്മപദ്ധതികൾ ആവിഷ്‌കരിക്കുമ്പോഴും അതിൻറെ ഭാഗമായി ഏത് നടപടി സ്വീകരിക്കുമ്പോഴും അതെല്ലാം നടപ്പിലാക്കുമ്പോഴും സമ്പൂർണ്ണ സുതാര്യതയും കാര്യക്ഷമതയും വിശ്വാസ്യതയും ഉറപ്പുവരുത്തേണ്ടതായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഒരു നടപടിയും വിവാദമാകാതിരിക്കാൻ പ്രത്യേക ജാഗ്രത ആവശ്യമാണ്.

എന്നാൽ ഈ മഹാദുരന്തത്തിന്റെ ഫലമായി തകർന്നുപോയ കേരളത്തിൻറെ പുനർനിർമ്മിതിക്കായി സംസ്ഥാന സർക്കാർ നിശ്ചയിച്ച നെതർലാന്റ് ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന കെ.പി.എം.ജി എന്ന സ്ഥാപനം അതിഗുരുതരമായ വിവാദങ്ങളിൽ കുരുങ്ങിക്കിടക്കുന്ന കമ്പനിയാണെന്ന റിപ്പോർട്ടുകൾ വന്നിരിക്കുന്നു. ഇത് ആശങ്കാജനകമാണ്. ഈ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിലെ ക്രമക്കേടുകളെ കുറിച്ച് സൗത്ത് ആഫ്രിക്ക, ബ്രിട്ടൻ ഉൾപ്പടെ പല രാജ്യങ്ങളിലും അന്വേഷണ നടപടികൾ മുന്നോട്ട് പോകുന്നതായിട്ടാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച വാർത്തകളുടെ ലിങ്ക് അനുബന്ധമായി ചേർത്തിട്ടുണ്ട്.

https://www.iol.co.za/…/kpmg-must-be-blacklisted-says-sanco…

https://businesstech.co.za/…/government-to-review-all-cont…/

https://www.businessinsider.com/r-british-accounting-watchd…

https://www.sec.gov/news/press-release/2018-39

ഈ പശ്ചാത്തലത്തിൽ സർക്കാർ കൺസൾട്ടൻസിയായി ഇപ്പോൾ നിശ്ചയിച്ചിട്ടുള്ള കെ.പി.എം.ജി. എന്ന സ്ഥാപനത്തിൻറെ വിശ്വാസ്യതയും കാര്യക്ഷമതയും സംബന്ധിച്ച അന്വേഷണം നടത്തി നിജസ്ഥിതി ഉറപ്പുവരുത്തേണ്ടത് ആവശ്യമാണ്.

കേരളത്തിൻറെ നവനിർമ്മിതിക്കായുള്ള സർക്കാരിൻറെ ഭാഗത്തുനിന്നുള്ള ആദ്യ ചുവടുവയ്പ്പാണ് കൺസൾട്ടൻസി നിയമനം. അതുതന്നെ പാളിപ്പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ സർക്കാരിൻറെ ഭാഗത്തുനിന്നും തികഞ്ഞ ജാഗ്രതയോടു കൂടിയ അന്വേഷണം നടത്തണം. കെ.പി.എം.ജി എന്ന സ്ഥാപനത്തിന്റെ കാര്യക്ഷമതയും വിശ്വാസ്യതയും സംബന്ധിച്ച സത്യാവസ്ഥ സ്വയം ബോധ്യപ്പെടാനും ജനങ്ങളെ ബോധ്യപ്പെടുത്താനുമുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്.

അതു നിറവേറ്റാൻ സർക്കാർ തയ്യാറാകണം.

ഇതെല്ലാം ചൂണ്ടിക്കാണിച്ച് ബഹു. മുഖ്യമന്ത്രിക്കും അതിന്റെ പകർപ്പുളോടൊപ്പം ബഹു. വ്യവസായ, റവന്യൂ, ധനം, നിയമം, ജല വിഭവ, പൊതുമരാമത്ത്, കൃഷി എന്നീ വകുപ്പ് മന്ത്രിമാർക്കും കത്തുകൾ നൽകിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *