സുധീരനെ ചാലക്കുടിയിൽ മത്സരിപ്പിക്കാൻ ഹൈക്കമാൻഡ്; ഡൽഹിക്ക് വിളിപ്പിച്ചു

  • 49
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കെപിസിസി മുൻ അധ്യക്ഷൻ വി എം സുധീരനെ മത്സരിപ്പിക്കാൻ ഹൈക്കമാൻഡ് നീക്കം തുടങ്ങി. ചാലക്കുടി മണ്ഡലത്തിലാണ് സുധീരൻ മത്സരിക്കണമെന്ന് ദേശീയ നേതൃത്വത്തിന് താത്പര്യമുള്ളത്. ഇതുസംബന്ധിച്ച ചർച്ചകൾക്ക് സുധീരനോട് ഡൽഹിയിലേക്ക് എത്താൻ രാഹുൽ ഗാന്ധി നിർദേശിച്ചിട്ടുണ്ട്.

ആലപ്പുഴയിൽ കെ സി വേണുഗോപാൽ തന്നെ വീണ്ടും ജനവിധി തേടും. കോഴിക്കോട് എം കെ രാഘവൻ തന്നെ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം മുല്ലപ്പള്ളിയും പ്രഖ്യാപിച്ചിരുന്നു. സിറ്റിംഗ് എംപിമാരിൽ കെ വി തോമസിന് ഇനിയൊരു അവസരം കൂടി നൽകുന്നതിൽ അണികൾക്കും താത്പര്യമില്ല.

കണ്ണൂരിൽ കെ സുധാകരനെ മത്സരിപ്പിച്ചേക്കുമെന്നാണ് വാർത്തകൾ. ആറ്റിങ്ങലിൽ അടൂർ പ്രകാശും സ്ഥാനാർഥിയാകും. അതേസമയം ഉമ്മൻ ചാണ്ടി മത്സരിക്കാൻ സാധ്യതയില്ല. തനിക്ക് താത്പര്യമില്ലെന്ന് ഉമ്മൻ ചാണ്ടി ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *