സുധീര കലാപം: യുഡിഎഫ് ഉന്നതാധികാര സമിതിയിൽ നിന്ന് വിഎം സുധീരൻ രാജിവെച്ചു

Loading...
  • 10
    Shares

മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ അധ്യക്ഷനുമായ വി എം സുധീരൻ യുഡിഎഫ് ഉന്നതാധികാര സമിതിയിൽ നിന്നും രാജിവെച്ചു. ഇ മെയിൽ വഴിയാണ് രാജിക്കാര്യം കെപിസിസി നേതൃത്വത്തെ സുധീരൻ അറിയിച്ചത്.

കെ എം മാണിയുടെ കേരളാ കോൺഗ്രസിന് രാജ്യസഭാ സീറ്റ് നൽകിയതു മുതൽ നേതൃത്വവുമായി ഇടഞ്ഞുനിൽക്കുകയാണ് വി എം സുധീരൻ. രാജി വെക്കാനുള്ള സാഹചര്യമെന്താണെന്ന് മെയിലിൽ സുധീരൻ അറിയിച്ചിട്ടില്ല

യുഡിഎഫ് യോഗത്തിലേക്ക് ഇനിയില്ലെന്നും ഉന്നതാധികാര സമിതിയിൽ നിന്ന് രാജി വെക്കുകയുമാണെന്നാണ് ഇ മെയിലിൽ പറഞ്ഞിരിക്കുന്നത്. രാജ്യസഭാ സീറ്റ് വിവാദത്തിന് ശേഷം നടന്ന യുഡിഎഫ് യോഗങ്ങളിൽ സുധീരൻ പങ്കെടുത്തിരുന്നില്ല.

ഗ്രൂപ്പ് നേതാക്കളാണ് സംസ്ഥാനത്തെ കോൺഗ്രസിനെ തകർക്കുന്നതെന്ന് സുധീരൻ നേരത്തെ പറഞ്ഞിരുന്നു. ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ രൂക്ഷ വിമർശനമാണ് സുധീരൻ നടത്തിയിരുന്നത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *