താൻ കൊലവിളി പ്രസംഗം നടത്തിയിട്ടില്ലെന്ന് വിപിപി മുസ്തഫ; മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു

Loading...
  • 20
    Shares

കാസർകോട് ഇരട്ട കൊലപാതകങ്ങൾ നടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കല്ലിയോട്ട് നടത്തിയ പ്രസംഗത്തിൽ പ്രകോപനപരമായി ഒന്നും സംസാരിച്ചിട്ടില്ലെന്ന് സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം വിപിപി മുസ്തഫ. പ്രസംഗത്തിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് മാധ്യമങ്ങൾ തെറ്റായ രീതിയിൽ നൽകുകയായിരുന്നു

താൻ കൊലവിളി പ്രസംഗം നടത്തിയിട്ടില്ല. പീതാംബരനെയും സുരേന്ദ്രനെയും ആക്രമിച്ച പ്രവൃത്തി ഞങ്ങൾ ക്ഷമിക്കുന്നു, പക്ഷേ ഇനിയും ചവിട്ടാൻ വരരുത് എന്നാണ് പറഞ്ഞത്. പ്രവർത്തകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ പാർട്ടി ശ്രമിക്കും എന്നാണ് താൻ പറഞ്ഞതെന്നും വി പി പി മുസ്തഫ പറഞ്ഞു

ജനുവരി ഏഴിനാണ് കല്ലിയോട്ട് വി പി പി മുസ്തഫ വിവാദ പ്രസംഗം നടത്തിയത്. പാതാളത്തോളം ക്ഷമിച്ചു കഴിഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെ സഖാവ് പീതാംബരനെയും സുരേന്ദ്രനെയും മിനിഞ്ഞാന്ന് മർദിക്കുന്നത് വരെയുള്ള സംഭവങ്ങൾ ക്ഷമിക്കുകയാണ്. എന്നാൽ ഇനിയും ചവിട്ടാൻ വന്നാൽ പാതാളത്തിൽ നിന്ന് റോക്കറ്റ് പോലെ സിപിഎം കുതിച്ച് കയറും. അതിന്റെ വഴിയിൽ പിന്നെ കല്ലിയോട്ടില്ല, ഗോവിന്ദൻ നായരല്ല, ബാബുരാജല്ല, ബാക്കിയില്ലാത്ത വിധിത്തിൽ പെറുക്കിയെടുത്ത് ചിതയിൽ വെക്കാൻ ബാക്കിയില്ലാത്ത വിധം ചിതറി പോകും. ഇതായിരുന്നു മുസ്തഫ പ്രസംഗിച്ചത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *