ശത്രു വാതിൽക്കലെത്തി നിൽക്കുമ്പോൾ എല്ലാവരും ഇവിടെ താരപ്രചാരകരാണ്: വി എസ് അച്യുതാനന്ദൻ

  • 14
    Shares

തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിന്ന് തന്നെ ഒഴിവാക്കിയതായുള്ള വാർത്തകൾക്കെതിരെ പ്രതികരണവുമായി വി എസ് അച്യുതാനന്ദൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വി എസിന്റെ പ്രതികരണം. ശത്രു വാതിൽക്കലെത്തി നിൽക്കുമ്പോൾ ഇവിടെ എല്ലാവരും താരപ്രചാരകരാണ്. പ്രചരിപ്പിക്കാനുള്ളത് സംശുദ്ധമായ ആശയങ്ങളാകുമ്പോൾ പ്രത്യേകിച്ചും എന്ന് വി എസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു

പോസ്റ്റിന്റെ പൂർണരൂപം

ഇത്തവണ ഞാൻ താര പ്രചാരകനല്ല എന്നൊരു വാർത്ത പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. ചില താരങ്ങളുടെ അവസാന കാലഘട്ടം ‘ചുവപ്പ് ഭീമൻ’ ആയിട്ടായിരിക്കും എന്ന് കേട്ടിട്ടുണ്ട്. ഉള്ളിലെരിയുന്ന ചെങ്കനലുകൾ താരങ്ങളെ വളർത്തുന്ന ഘട്ടമാണത്രെ, അത്.

ഈ തെരഞ്ഞെടുപ്പ് കാലത്തും ഞാൻ പ്രചാരണത്തിൽനിന്ന് വിട്ടുനിൽക്കുന്നില്ല. ആസുരമായ ഈ കാലഘട്ടത്തിന്റെ ആവശ്യമാണത്. ഫിനാൻസ് മൂലധനത്തിന്റെ തുളച്ചുകയറ്റത്തിനെതിരെ, വികസനത്തിന്റേയും സുസ്ഥിര വികസനത്തിന്റേയും അതിർവരമ്പുകൾ ശോഷിപ്പിക്കുന്നതിനെതിരെ, പരിസ്ഥിതി സന്തുലനം തകർക്കുന്നതിനെതിരെ, ജാതി-മത വിഭജനം നടത്തി അതിന്റെ മറവിൽ രാജ്യം ശിഥിലമാക്കുന്നതിനെതിരെ, ദുർബ്ബലരെയും പാർശ്വവൽകൃതരെയും ചവിട്ടിയരയ്ക്കുന്നതിനെതിരെ, തൊഴിലാളി കർഷകാദി വർഗൈക്യം ഊട്ടിയുറപ്പിച്ച് സമത്വത്തിനും സാഹോദര്യത്തിനും സാമൂഹ്യ പുരോഗതിക്കും വേണ്ടി ഗോദയിലിറങ്ങേണ്ട സമയമാണിത്.

ശത്രു വാതിൽക്കലെത്തി നിൽക്കുമ്പോൾ, ഇവിടെ എല്ലാവരും താരപ്രചാരകരാണ്. പ്രചരിപ്പിക്കാനുള്ളത് സംശുദ്ധമായ ആശയങ്ങളാവുമ്പോൾ പ്രത്യേകിച്ചും.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *