കേന്ദ്രസർവകലാശാല സംഘ്പരിവാർ പരിശീലനക്കളരിയാക്കാനുള്ള ശ്രമമെന്ന് വി എസ്

  • 9
    Shares

കാസർകോട് കേന്ദ്രസർവകലാശാലയെ സംഘപരിവാറിന്റെ പരിശീലന കളരിയാക്കി മാറ്റിയെടുക്കാനുള്ള അധികൃതരുടെ നീക്കം ആപത്കരമെന്ന് വി എസ് അച്യുതാനന്ദൻ. സംഘ് അജണ്ടകളോട് സമരസപ്പെടാൻ കൂട്ടാക്കാതിരുന്ന മിടുക്കരായ വിദ്യാർഥികൾക്കെതിരെ കള്ളക്കേസുകൾ ചുമത്തിയും പുറത്താക്കിയും പക തീർക്കുന്ന സർവകലാശാലാ മേലാളൻമാരുടെ നിലപാടുകളോട് പ്രതികരിച്ചതാണ് അഖിൽ എന്ന വിദ്യാർഥി ചെയ്ത കുറ്റം.

അഖിലിനെതിരെ കള്ളക്കേസുകൾ ചുമത്തി കോളജിൽ നിന്ന് പുറത്താക്കി. ഇതിനെതിരെ സമരം ചെയ്യുന്ന വിദ്യാർഥികളുടെ യൂനിയൻ പ്രവർത്തനങ്ങൾക്ക് തടയിടാനും സർവകലാശാല അടിച്ചിട്ട് പാഠം പഠിപ്പിക്കാനുമാണ് അധികൃതർ ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ഉയർന്നുവരേണ്ടതുണ്ടെന്നും വി എസ് പറഞ്ഞു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *