റെഡ് സല്യൂട്ട്, റെഡ് സല്യൂട്ട് കോമ്രേഡ്; അച്ഛന്റെ ചിതയ്ക്ക് തീ കൊളുത്തി മകൻ വിളിച്ചു

  • 11
    Shares

കായംകുളം നഗരസഭാ കൗൺസിൽ യോഗത്തിനിടെയുണ്ടായ സംഘർഷത്തിൽ കുഴഞ്ഞുവീണ സിപിഎം കൗൺസിലർ വി എസ് അജയന്റെ മൃതദേഹം സംസ്‌കാരിച്ചു. മകൻ അഭിജിത്താണ് അജയന്റെ ചിതയ്ക്ക തീ കൊളുത്തിയത്. മുദ്രവാക്യം വിളിച്ചാണ് എസ് എഫ് ഐ പ്രവർത്തകൻ കൂടിയായ അഭിജിത്ത് അച്ഛന് അന്ത്യയാത്ര നൽകിയത്.

ഇൻക്വിലാബ് സിന്ദാബാദ്, റെഡ് സല്യൂട്ട്, റെഡ് സല്യൂട്ട്, റെഡ് സല്യൂട്ട് കോമ്രേഡ് എന്നീ മുദ്രവാക്യം അഭിജിത്ത് മുഴക്കിയപ്പോൾ കൂടെ നിന്നവരും ഇതേറ്റ് വിളിച്ച് പ്രിയ സഖാവിനെ യാത്രയാക്കുകയായിരുന്നു. പാർട്ടി പ്രവർത്തകരാണ് ആദ്യം മുദ്രവാക്യം വിളിച്ചു തുടങ്ങിയത്. തുടക്കത്തിൽ നിശബ്ദനായി നിന്ന അഭിജിത്ത് പിന്നെ മുദ്രവാക്യം വിളിച്ച് കൊടുക്കുകയായിരുന്നു

അച്ഛന്‍റെ ചിതയ്ക്ക് മുന്നിൽ മകൻ വിളിച്ചു, ഇങ്ക്വിലാബ് സിന്ദാബാദ്പൊടുന്നനെ ജീവിതത്തിൽ നിന്നും അടർന്നു പോയ അച്ഛന്റെ ചിതയ്ക്ക് ഇടറുന്ന മനസോടെ മകൻ തീ കൊളുത്തി. അച്ഛൻ സഖാവായതിനാൽ പാർട്ടി പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് അവരുടെ സ്നേഹാദരം അറിയിച്ചു. ഉളളിലിരമ്പുന്ന കടലുമായി മുദ്രാവാക്യങ്ങൾക്കു നടുവിൽ ആ മകൻ ചിതയ്ക്കു മുന്നിൽ മൗനമായി നിന്നു.സഹപ്രവർത്തകർ ലാൽ സലാം ചൊല്ലി മുദ്രാവാക്യം നിർത്തി. ഒരു നിമിഷത്തെ മൗനം. ചിതയിൽ തീ പടരുന്നു.പൊടുന്നനെ തൊണ്ട പൊട്ടുമാറുച്ചത്തിൽ ആ മകൻ ഉറക്കെ വിളിച്ചു.''ഇങ്ക്വിലാബ് സിന്ദാബാദ്,റെഡ് സല്യൂട്ട്, റെഡ് സല്യൂട്ട്, റെഡ് സല്യൂട്ട് കോമറേഡ്…ചിതയ്ക്ക് മുന്നിൽ നിന്നവർ അതേറ്റു വിളിച്ചു.സഖാവായ അച്ഛന് മകന്റെ അന്ത്യയാത്രാമൊഴി.ഏതു മുദ്രാവാക്യത്തിന്റെയും അവസാനമെന്നപോൽ മൂന്നു തവണ അവൻ ഇങ്ക്വിലാബ് വിളിച്ചു.'' ഇങ്ക്വിലാബ്, ഇങ്ക്വിലാബ്, ഇങ്ക്വിലാബ് സിന്ദാബാദ്''.അതുവരെ ഇടറാത്ത ആ സ്വരം അപ്പോഴിടറി.ഏറ്റുവിളിച്ചവരുടെ മനസും ശബ്ദവും ഇടറി.മകൻെറ യാത്രാമൊഴിക്ക് പ്രത്യാഭിവാദ്യമായിആ ചിതയിൽ നിന്നൊരു ഇങ്ക്വിലാബ് മുഴങ്ങിയിട്ടുണ്ടാവണം.ഈ അച്ഛന്റെ പേര് വി എസ് അജയൻ (52).കായംകുളം നഗരസഭാ കൗൺസിലറുംസി പി എം പെരിങ്ങാല ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു.കായംകുളം നഗരസഭയിൽ കഴിഞ്ഞ ദിവസം ഉണ്ടായ സംഘർഷത്തിനു ശേഷം കുഴഞ്ഞു വീണ അജയൻ വ്യാഴാഴ്ച വെളുപ്പിന് ആശുപത്രയിൽ വച്ച് മരിച്ചു.മകൻ അഭിജിത്. എസ് എഫ് ഐ പ്രവർത്തകൻ. ആലപ്പുഴൻ കാർമൽ പോളിടെക്നിക്കിൽ നിന്നും ഡിപ്ളോമാ പാസായി.ന്യൂസ് 18 കേരള വാർത്താ ലിങ്ക് ആദ്യ കമന്റായി നൽകിയിട്ടുണ്ട്.

Posted by R Kiran Babu on Thursday, 25 October 2018Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *