ആലിബാബയും 41 കള്ളൻമാരും ചേർന്ന സംഘമാണ് രാജ്യം ഭരിക്കുന്നതെന്ന് വി എസ്

  • 40
    Shares

ആലിബാബയും 41 കള്ളൻമാരും അടങ്ങുന്ന കൊള്ള സംഘമാണ് രാജ്യം ഭരിക്കുന്നതെന്ന് വി എസ് അച്യുതാനന്ദൻ. വിജയ് മല്യയെ പോലുള്ളവർ, നീരവ് മോദിയെ പോലുള്ളവർ പതിനായിരക്കണക്കിന് കോടി രൂപ ചാക്കിൽക്കെട്ടി മറ്റ് രാജ്യങ്ങളിലേക്ക് ഒളിച്ചോടുന്നു. രാജ്യം ഭരിക്കുന്നവർ അതിന് കാവൽ നിൽക്കുകയാണെന്നും വി എസ് ആരോപിച്ചു

മലപ്പുറത്ത് എൽ ഡി എഫ് സ്ഥാനാർഥി വി പി സാനുവിന്റെ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ബിജെപി സർക്കാർ നാമാവശേഷമാക്കുകയാണ്. ഞങ്ങൾ കള്ളൻമാരാണെന്ന് അഭിമാനത്തോടെയാണ് ഇവരുടെ നേതാക്കളും ശിങ്കിടികളും പറയുന്നത്. ബീഫിന്റെ പേരിലും ഉയർന്ന ജാതിക്കാരുടെ കിണറിൽ നിന്ന് വെള്ളം കുടിച്ചുവെന്ന് ആരോപിച്ചും ദളിതരെയും ഇതര മതസ്ഥരെയും തല്ലിക്കൊല്ലുന്നത് നമ്മൾ കണ്ടതാണ്. ഇതിനെതിരെ പ്രതികരിച്ച എഴുത്തുകാരെ കൊലക്കത്തിക്കും വെടിയുണ്ടകൾക്കും ഇരയാക്കുകയാണെന്നും വി എസ് ആരോപിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *