ഹനാന് പിന്തുണയുമായി വി എസ്; അപവാദ പ്രചാരണം നയിച്ചവർക്കെതിരെ കേസെടുക്കണം

  • 14
    Shares

ഹനാന് പിന്തുണയുമായി ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ. ഹനാനെതിരെ സമൂഹ മാധ്യമങ്ങളിൽ അപവാദ പ്രചാരണം നടത്തിയവർക്കെതിരെ സൈബർ നിയമപ്രകാരം കേസെടുക്കണമെന്ന് വി എസ് ആവശ്യപ്പെട്ടു

ഒരു പെൺകുട്ടിയെ സമൂഹമധ്യത്തിൽ ഇകഴ്ത്തിക്കാട്ടാനും നശിപ്പിക്കാനും നടത്തിയ ശ്രമങ്ങളെ അപലപിക്കുന്നു. അഭിമാനം പണയം വെക്കാതെ തൊഴിലിന്റെ മഹത്വം ഉയർത്തിപ്പിടിച്ച് എല്ലാ പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്ത ഹനാനെ അഭിനന്ദിക്കുന്നു. വസ്തുകൾ മനസ്സിലാക്കാതെയാണ് ചിലർ ഹനാനെ ബോധപൂർവം അപമാനിക്കാൻ ശ്രമിച്ചതെന്നും വി എസ് പറഞ്ഞു

ഹനാനെതിരെ നടന്ന നവമാധ്യമ ആക്രമണങ്ങളുടെ പിന്നാമ്പുറങ്ങളടക്കം അന്വേഷിച്ച് കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള ബാധ്യത പോലീസ് നിറവേറ്റണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഹനാനെതിരെ അപവാദ പ്രചാരണം നടത്തിയവർക്കെതിരെ കേസെടുക്കാൻ സംസ്ഥാന വനിതാ കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. ഹനാനെതിരെ നടന്നത് സോഷ്യൽ മീഡിയ ഗുണ്ടായിസമെന്നാണ് വനിതാ കമ്മീഷൻ വിശേഷിപ്പിച്ചത്

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *