രാഹുൽ ഈശ്വറല്ല രാഹുൽ ഗാന്ധിയാണ് നേതാവെന്ന് ഓർമിച്ച ബൽറാമിൽ നിന്ന് വിശദീകരണം തേടുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

  • 8
    Shares

ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധിയെ പിന്തുണയ്ക്കുകയും കെപിസിസി നിലപാടിനെ വിമർശിക്കുകയും ചെയ്ത ബൽറാമിൽ നിന്നും വിശദീകരണം തേടുമെന്ന് കെപിസിസിയുടെ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. രാഹുൽ ഈശ്വറല്ല, രാഹുൽ ഗാന്ധിയാണ് കോൺഗ്രസിന്റെ നേതാവെന്ന് വി ടി ബൽറാം ഫേസ്ബുക്കിലൂടെ കോൺഗ്രസ് നേതാക്കളയെും പ്രവർത്തകരെയും ഓർമിപ്പിച്ചിരുന്നു. എന്നാൽ രാഹുൽ ഈശ്വറിനെയും രാഹുൽ ഗാന്ധിയെയും താരതമ്യം ചെയ്തത് തെറ്റാണെന്നും വിശദീകരണം തേടുമെന്നുമാണ് മുല്ലപ്പള്ളി പറയുന്നത്.

എല്ലാവരും പാർട്ടിക്ക് വിധേയരാണെന്ന് ബൽറാം ഓർക്കണമെന്ന് മുല്ലപ്പള്ളി പറഞ്ഞു. ശബരിമല വിഷയത്തിൽ രാഹുൽ ഗാന്ധിയുടേത് വ്യക്തിപരമായ അഭിപ്രായമാണ്. എന്നാൽ തന്റെ അഭിപ്രായം പാർട്ടിക്ക് മേൽ അടിച്ചേൽപ്പിക്കുകയല്ല അദ്ദേഹം ചെയ്തതെന്നും രാമചന്ദ്രൻ പറഞ്ഞു. സ്ത്രീകളും പുരുഷൻമാരും സുപ്രീം കോടതി വിധിക്ക് എതിരാണെന്നും രാമചന്ദ്രൻ അവകാശപ്പെട്ടു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *