ആരുടെയും രോമത്തിൽ തൊടരുത് എന്നല്ല, ഇതുപോലുള്ള എല്ലാ രോമങ്ങളെയും പിടിച്ച് അകത്തിടണം; രാഹുൽ ഈശ്വറിന്റെ അറസ്റ്റിനെ പിന്തുണച്ച് വിടി ബൽറാം
ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ രക്തം ചീന്തി ക്ഷേത്രം അശുദ്ധമാക്കി അതിനെ തടയാൻ പദ്ധതിയിട്ടിരുന്നുവെന്ന് വെളിപ്പെടുത്തിയ രാഹുൽ ഈശ്വറെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ പിന്തുണച്ച് കോൺഗ്രസ് എംഎൽഎ വി ടി ബൽറാം. കോൺഗ്രസിന്റെ കെ സുധാകരൻ അടക്കമുള്ള നേതാക്കളും ബിജെപിയും അറസ്റ്റിനെ ചോദ്യം ചെയ്യുമ്പോഴാണ് കോൺഗ്രസിൽ നിന്നും വേറിട്ട ശബ്ദവുമായി വി ടി ബൽറാം രംഗത്തുവരുന്നത്.
കുറിപ്പിന്റെ പൂർണരൂപം
രക്തം വീഴ്ത്തിയും മൂത്രമൊഴിച്ചും പരിപാവനമായ സന്നിധാനത്ത് അശുദ്ധി വരുത്താനും കലാപം സൃഷ്ടിക്കാനും ഗൂഡാലോചന നടത്തിയ ആർഎസ്എസ് ക്രിമിനലുകളെ നിലക്കുനിർത്തേണ്ടത് സംസ്ഥാന ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്.
ആരുടേയെങ്കിലും രോമത്തിൽ തൊടരുത് എന്നതല്ല, ഇതുപോലുള്ള എല്ലാ രോമങ്ങളേയും പിടിച്ച് അകത്തിടണമെന്ന് തന്നെയാണ് യഥാർത്ഥ കോൺഗ്രസുകാരുടെയും യഥാർത്ഥ അയ്യപ്പഭക്തരുടേയും ആവശ്യം. കോൺഗ്രസ് വിശ്വാസികൾക്കൊപ്പമാണ്, കലാപകാരികൾക്കൊപ്പമല്ല.
രക്തം വീഴ്ത്തിയും മൂത്രമൊഴിച്ചും പരിപാവനമായ സന്നിധാനത്ത് അശുദ്ധി വരുത്താനും കലാപം സൃഷ്ടിക്കാനും ഗൂഡാലോചന നടത്തിയ…
Posted by VT Balram on Saturday, 27 October 2018